അബുദാബിയിലെ രണ്ട് പ്രധാന റോഡുകൾ ജൂലൈ 6 ശനിയാഴ്ച മുതൽ ഭാഗികമായി അടച്ചിടുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. അൽഐനിലെ തവാം സ്ട്രീറ്റിൽ ഭാഗികമായി അടച്ചിടൽ നടപ്പാക്കും. വലത് പാതയിലായിരിക്കും അടച്ചിടൽ നടപ്പാക്കുക. ജൂലൈ 6 ശനിയാഴ്ച പുലർച്ചെ 12 മുതൽ ജൂലൈ 17 ബുധനാഴ്ച വരെ ആയിരിക്കും നിയന്ത്രണമുണ്ടായിരിക്കുക. അതേസമയം, അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ജൂലൈ 6 ശനിയാഴ്ച രാവിലെ 12 മുതൽ ജൂലൈ 13 ശനിയാഴ്ച രാത്രി 11.30 വരെ ഭാഗികമായി അടച്ചിടും. ജംഗ്ഷനും ഇരു ദിശകളിലുമുള്ള രണ്ട് ഇടത് പാതകളിലുമായിരിക്കും നിയന്ത്രണമുണ്ടാവുക. വാഹനമോടിക്കുന്നവർ ജാഗ്രതയോടെ ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV