യുഎഇ സമഗ്ര സാമ്പത്തിക സഹകരണം(സെപ) രണ്ട് വർഷം പിന്നിടുമ്പോൾ അവലോകന റിപ്പോർട്ട് പ്രകാരം സ്വർണ വ്യാപാര മേഖലയ്ക്ക് വൻ നേട്ടം. കയറ്റുമതിയിലും ഇറക്കുമതിയിലും ചുമത്തിയിരുന്ന പ്രത്യേക നികുതികൾ ഒഴിവാക്കിയതോടെയാണ് നേട്ടമുണ്ടാക്കാനായത്. എണ്ണയിതര വ്യാപാരത്തിൽ 10000 കോടി ഡോളർ എന്ന ലക്ഷ്യത്തിലേക്ക് ഇരു രാജ്യങ്ങളും മുന്നേറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2030ഓടെ 10000 കോടി ഡോളറിലേക്ക് വളർച്ചയെത്തുമെന്നാണ് പ്രവചനം. ഇന്ത്യയിലുള്ളവരുടെയും അറബികളുടെയും സ്വർണത്തോടുള്ള പ്രിയം മേഖലയിലെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. മറ്റ് രാജ്യങ്ങളുമായുള്ള സ്വർണവ്യാപാരത്തിൽ 13.83 ശതമാനം ഇടിവ് നേരിട്ടപ്പോൾ യുഎഇയിലേക്കുള്ള കയറ്റുമതിയിൽ 39.58 ശതമാനം നേട്ടമുണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സ്വർണാഭരണങ്ങളുടെ കയറ്റുമതിക്കുള്ള നികുതി ഒഴിവാക്കിയതോടെയാണ് മേഖലയിൽ വളർച്ചയുണ്ടായത്. ലോകത്ത് ഇന്ത്യൻ ആഭരണങ്ങളുടെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയാണ് യുഎഇ. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സ്വർണാഭരണങ്ങളും മിനുസപ്പെടുത്തിയ വജ്രങ്ങളുമാണ് കയറ്റുമതി ചെയ്യുന്നത്. അതേസമയം യുഎഇയിൽ നിന്ന് സ്വർണക്കട്ടികളും അസംസ്കൃത വജ്രങ്ങളുമാണ് എത്തുന്നത്. ഇന്ത്യയിൽ നിന്ന് അയയ്ക്കുന്ന ആഭരണങ്ങൾ ലോകത്തിന്റെ വിവിധ വിപണികളിലേക്ക് എത്തിക്കുന്നതിലും യുഎഇ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV