ജൂലായ് 7 ഞായറാഴ്ച ഇസ്ലാമിക് ന്യൂ ഇയർ (ഹിജ്‌റി ന്യൂ ഇയർ) പ്രമാണിച്ച് പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. അതേസമയം ഏഴ് ദിവസത്തെ പണമടച്ചുള്ള പൊതു പാർക്കിംഗ് സോണുകൾക്ക് ഈ ഇളവ് ബാധകമല്ല. നീല പാർക്കിംഗ് വിവര ചിഹ്നങ്ങൾ ഉപയോഗിച്ച് ഇവ തിരിച്ചറിയാമെന്നും അധികൃതർ അറിയിച്ചു. ഇസ്‌ലാമിക പുതുവർഷത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ ഒരു ദിവസത്തെ അവധി അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇസ്ലാമിക് കലണ്ടറിലെ മുഹറം 1 അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് പ്രഖ്യാപിച്ചിരുന്നു. ജൂലായ് ഏഴ് സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധിയാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV