അടുത്ത വർഷത്തെ എക്സ്പോയ്ക്കായി ഒരുങ്ങി യുഎഇ: പവലിയൻ നിർമാണം ആരംഭിച്ചു

2025ൽ ജപ്പാനിലെ ഒസാക്കയിൽ നടക്കാനിരിക്കുന്ന എക്സ്പോയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ച് യുഎഇ. എമിറാത്തി സംസ്കാരത്തെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്ന പവലിയ​ന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. 2025ൽ ഒ​സാ​ക​യി​ലെ യു​മേ​ഷി​മ ദ്വീ​പി​ൽ നടക്കുന്ന എക്സ്പോയിൽ 150ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV ജ​പ്പാ​നി​ലെ എ​ക്​​സ്​​പോ വേ​ദി​യി​ൽ യു.​എ.​ഇ​യു​ടെ പ​വ​ലി​യ​ൻ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ജ​പ്പാ​നി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ ശി​ഹാ​ബ്​ അ​ൽ ഫ​ഹീം ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ‘ന​മ്മു​ടെ ജീ​വി​ത​ത്തി​നാ​യി ഭാ​വി സ​മൂ​ഹ​ത്തെ രൂ​പ​പ്പെ​ടു​ത്തു​ക’ എ​ന്ന​താ​ണ്​ ഒ​സാ​ക മേ​ള​യു​ടെ തീം. യുഎഇ നിർമിക്കുന്ന പവലിയൻ എക്സ്പോയിലെ തന്നെ ഏറ്റവും വലിയ പവലിയനുകളിൽ ഒന്നായിരിക്കും. മേ​ള​യി​ലെ ‘എം​പ​വ​റി​ങ്​ ലൈ​വ്സ് സോ​ണി’​ലെ ജ​പ്പാ​ൻ പ​വ​ലി​യ​ന് സ​മീ​പ​മാ​ണ് യുഎഇ പവലിയൻ ഉണ്ടായിരിക്കുക. 2020ൽ കൊവിഡ് പശ്ചാത്തലത്തിലും എക്സ്പോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരമായ പരിപാടിയായിരുന്നു ദുബായിൽ നടന്ന എക്സ്പോ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy