യുഎഇയിൽ വേനലവധിക്കാലത്തെ അത്യാഹിതങ്ങൾക്കെതിരെയുള്ള സുരക്ഷയും സുരക്ഷാ നടപടികളും സംബന്ധിച്ച് സമൂഹ അവബോധം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ക്യാമ്പയിനുമായി നാഷണൽ ഗാർഡും നാഷണൽ ആംബുലൻസും. “സുരക്ഷിത വേനൽ.. തയ്യാറാകൂ” എന്ന പേരിലാണ് പരിപാടികൾ നടത്തുന്നത്. ദേശീയ ആംബുലൻസ് സംരംഭം വേനൽക്കാലവുമായി ബന്ധപ്പെട്ട അത്യാഹിതങ്ങളും സാധാരണ പരിക്കുകളും കൈകാര്യം ചെയ്യുന്നതിൽ പ്രഥമ ശുശ്രൂഷയുടെയും പ്രതിരോധ നടപടികളുടെയും പ്രാധാന്യവും ഹീറ്റ് സ്ട്രോക്ക്, മുങ്ങിമരണം, ജെല്ലിഫിഷ് കുത്തൽ, വാട്ടർ സ്‌പോർട്‌സുമായി ബന്ധപ്പെട്ട ഒടിവുകൾ, എന്നിവയ്‌ക്കെതിരെയുള്ള അത്യാഹിത മുന്നറിയിപ്പുകളും നൽകുന്നു. നാഷണൽ ഗാർഡ് കമാൻഡിൻ്റെ ഭാഗമായ നാഷണൽ ആംബുലൻസ്, നോർത്തേൺ എമിറേറ്റിൽ അടിയന്തിര പ്രീ-ഹോസ്പിറ്റൽ കെയർ നൽകുന്നുണ്ട്. 998 എന്ന എമർജൻസി ആംബുലൻസ് നമ്പറിൽ അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതർ ഓർമിപ്പിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV