യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായി രാം ബുക്സാനി അന്തരിച്ചു

യുഎഇയിലെ പ്രമുഖ ഇന്ത്യൻ വ്യവസായി ഡോ. രാം ബുക്സാനി ദുബായിൽ അന്തരിച്ചു. 83 വയസായിരുന്നു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ സ്വവസതിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. യുഎഇയിലെ അറിയപ്പെടുന്ന വ്യവസായിയും മനുഷ്യസ്‌നേഹിയുമായ ഡോ.ബുക്‌സാനി ഐടിഎൽ കോസ്‌മോസ് ഗ്രൂപ്പിൻ്റെ ചെയർമാനായിരുന്നു. ഇന്ത്യാ ക്ലബിൻ്റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. ബുക്സാനിയുടെ വിയോഗത്തിൽ ഇന്ത്യ ക്ലബ് സിഇഒ ഭാരത് ചച്ചാറ അനുശോചനം രേഖപ്പെടുത്തി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV പണം സമ്പാദിക്കുന്നതിന് പ്രാമുഖ്യം നൽകാതെ സമൂഹസേവനത്തിന് പ്രാധാന്യം നൽകിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു ബുക്സാനിയെന്നും ഇന്ത്യൻ ഹൈസ്കൂൾ, ഇന്ത്യ ക്ലബ് എന്നിവയുടെ സ്ഥാപനത്തിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്നും ഭാരത് ചച്ചാറ പറഞ്ഞു. 2003-ൽ ‘ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലുമായി’ ലയിക്കുന്നത് വരെ മേഖലയിലെ ഒരു പ്രധാന എൻആർഐ സംഘടനയായ ഓവർസീസ് ഇന്ത്യൻസ് ഇക്കണോമിക് ഫോറത്തിൻ്റെ (യുഎഇ) സ്ഥാപക ചെയർമാനായിരുന്നു ബുക്സാനി. യുഎഇയിൽ നിരവധി പുരസ്കാരങ്ങൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. ഫോർബ്സ് മിഡിൽ ഈസ്റ്റി​ന്റെ റാങ്ക് ലിസ്റ്റ് പ്രകാരം യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരിൽ ഒരാളായി അദ്ദേഹം റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരിൽ ഒരാളായും അദ്ദേഹം പട്ടികപ്പെടുത്തിയിട്ടുണ്ട്. 1983-ൽ സമൂഹത്തിനായുള്ള സേവനങ്ങൾക്കായി വിശ്വ സിന്ധി സമ്മേളനത്തിൽ (ലോക സിന്ധി സമ്മേളനം) അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി, അന്തരിച്ച ശ്രീ ഗ്യാനി സെയിൽ സിങ്ങിൽ നിന്ന് അദ്ദേഹം ഷീൽഡ് ഓഫ് ഓണർ സ്വീകരിച്ചു. 1987-ൽ ശിരോമണി അവാർഡും 2002-ൽ ഇന്ത്യൻ സർക്കാരിൻ്റെ ഭാരത് ഗൗരവ് അവാർഡും ബുക്സാനി നേടിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy