യുഎഇയിലെ താമസസ്ഥലത്ത് മൂന്ന് ഇന്ത്യക്കാരെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി

യുഎഇയിലെ താമസസ്ഥലത്ത് ഇന്ത്യക്കാരായ മൂന്ന് പേരെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ക്ലീനിം​ഗ് സ്ഥാപനത്തിലെ ജീവനക്കാരായ രാജസ്ഥാൻ സ്വദേശികളായ രാംചന്ദ്ര(36), പരശ് റാം ഗർജാർ(23), ശ്യാംലാൽ ഗുർജാർ(29) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉറങ്ങാൻ കിടന്ന മൂവരെയും രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy