എടോ ഈ വിസ ഫ്രീ എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാമോ???

കൊവിഡിനെ തുടർന്ന് കനത്ത പ്രഹരമേറ്റ മേഖലകളിലൊന്നായിരുന്നു ടൂറിസം. അതിനാൽ ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ വ്യത്യസ്ത മാർ​ഗങ്ങളാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ചത്. അതിലൊന്നായിരുന്നു ‘വിസ ഫ്രീ’. യാത്രക്കാർക്ക് വിസ നടപടികളില്ലാതെ, ലളിതമായ യാത്രാക്രമീകരണങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാമെന്നതായിരുന്നു ഇതി​ന്റെ പ്രത്യേകത. വിസ ഫ്രീയിലെത്തുന്ന യാത്രക്കാർക്ക് അതിർത്തി കടക്കാനും കസ്റ്റംസ് ക്ലിയറൻസിനും പാസ്പോർട്ട് മാത്രം മതി. എന്നാൽ ചില രാജ്യങ്ങൾ മറ്റ് രേഖകൾ ആവശ്യപ്പെടാറുണ്ട്. ഉദാഹരണത്തിന് തായ് ലാൻഡിലേക്ക് വിസ ഫ്രീയിലെത്തുന്നവരോട് യാത്രാ പദ്ധതികൾ എന്തെല്ലാമെന്നും ആവശ്യത്തിനുള്ള ഫണ്ട് കയ്യിലുണ്ടോയെന്നും ചോദിക്കാറുണ്ട്. ചില രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ടൂറിസം മേഖലയിലെ ഇത്തരം വിസ നടപടികളെ ബാധിക്കുന്നുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV ഉദാഹരണത്തിന് അമേരിക്കൻ പാസ്പോർട്ടുള്ളയാൾക്ക് ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കണമെങ്കിൽ വിസ നിർബന്ധമാണ്. കോൺസുലേറ്റുകളിൽ പാസ്പോർട്ട് സമർപ്പിക്കുകയും നിർ​ദിഷ്ട ഫീസ് അടയ്ക്കുകയും വേണം. എന്നാൽ ഫ്രാൻസിൽ നിന്ന് ചൈനയിലേക്ക് എത്തുന്നവർക്ക് വിസ വേണ്ട. കർശന വിസാ നടപടികളുള്ള രാജ്യങ്ങളിലേക്കുള്ള യാത്രകളേക്കാൾ സൗകര്യപ്രദമാണ് വിസരഹിതമായുള്ള യാത്രകൾ. വിസ ആവശ്യമുള്ള യാത്രകൾക്ക് അപേക്ഷ പൂരിപ്പിക്കൽ, സമർപ്പിക്കൽ, എംബസിയുടെ അനുമതി ലഭിക്കൽ തുടങ്ങി പല നടപടികളുമുണ്ട്. പലപ്പോഴും ആ​ഗ്രഹിക്കുന്ന സമയത്ത് വിസയ്ക്ക് അനുമതി ലഭിക്കാതെ വരുമ്പോൾ യാത്ര മാറ്റിവയ്ക്കേണ്ടതായ സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാൽ വിസ ഫ്രീ യാത്രകൾക്ക് ഇത്തരമൊരു പ്രശ്നം ഉണ്ടാകുന്നില്ല. പക്ഷെ വിസ ഫ്രീ യാത്രക്കാരെ എയർപോർട്ടിലെ ഇമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ കൂടുതൽ പരിശോധനകൾക്കും ചോദ്യം ചെയ്യലിനും വിധേയമാക്കാറുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy