
യുഎഇയിൽ ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകിയില്ലെങ്കിൽ കമ്പനികൾക്കെതിരെ കടുത്ത നടപടി
യുഎഇയിൽ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. സമയബന്ധിതമായി ശമ്പളം നൽകാത്ത ചെറുകിട, ഇടത്തരം കമ്പനികളുടെ (എസ്എംഇ) ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനിയിൽ സ്വദേശി മാനേജർ ഇല്ലാതിരിക്കുക, സ്പോൺസറുടെ കീഴിലല്ലാതെ തൊഴിലാളികളെ മറ്റിടങ്ങളിൽ ജോലി ചെയ്യിപ്പിക്കുക, തൊഴിലാളികളുടെ ശമ്പളം ധനകാര്യ സ്ഥാപനങ്ങൾ വഴി നൽകുന്ന വേതന സുരക്ഷാ പദ്ധതി (ഡബ്ല്യുപിഎസ്) നടപ്പാക്കാതിരിക്കുക, ന്ത്രാലയത്തെയോ ബന്ധപ്പെട്ട വകുപ്പിനെയോ അറിയിക്കാതെ സ്ഥാപനം വിൽക്കുകയോ നടത്തിപ്പ് കൈമാറുകയോ ചെയ്യുക, എന്നീ നിയമലംഘനങ്ങളും ലൈസൻസ് റദ്ദാക്കാൻ കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)