
യുഎഇയിൽ മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുഎഇയിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പട്ടം ചൂളിയാട് കളത്തിലെ വളപ്പിൽ വീട്ടിൽ സജിത് അരൂലാണ് (41) മരിച്ചത്. ഖിസൈസിലെ താമസക്കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിലായിരുന്നു. ദുബായിൽ സ്വകാര്യകമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)