അബുദാബിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി സ്ത്രീകൾക്ക് പ്രസവാവധി 90 ദിവസമായി നീട്ടിയതായി അധികൃതർ അറിയിച്ചു. കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് (ഡിസിഡി) – അബുദാബി എമിറേറ്റിലെ എമിറാത്തി കുടുംബങ്ങളെ സഹായിക്കാൻ ആരംഭിച്ച ആറ് സംരംഭങ്ങളിൽ ഒന്നാണിത്. പൊതുമേഖലയിലുള്ളവർക്ക് എല്ലായ്‌പ്പോഴും മൂന്ന് മാസത്തെ ശമ്പളത്തോടെയുള്ള പ്രസവാവധിക്ക് അർഹതയുണ്ടെങ്കിലും, സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീകൾക്ക് സാധാരണയായി 60 ദിവസമാണ് അവധി അനുവദിക്കുന്നത്. 45 ദിവസം പൂർണ വേതനത്തോടു കൂടിയും 15 ദിവസം പകുതി വേതനത്തോടു കൂടിയുമാണ് അവധി ലഭിക്കുക. പുതിയ നിയമപ്രകാരം സ്വകാര്യ മേഖലയിലുള്ള എമിറാത്തി അമ്മമാർക്ക് 90 ദിവസത്തെ അവധി ലഭിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV വിപുലീകരിച്ച പ്രസവാവധി, പുതിയ അമ്മമാർക്കായി ഗൃഹസന്ദർശന സേവനം, വിവാഹ വായ്പ, നവദമ്പതികൾക്ക് വാടക സഹായം, ഭവന വായ്പ തിരിച്ചടവ് കാലാവധി നീട്ടി നൽകുന്നത്, ഭാഗിക വായ്പ കിഴിവ് തുടങ്ങിയ ആറ് സാമ്പത്തിക ആശ്വാസ പാക്കേജുകളാണ് എമിറാത്തി കുടുംബങ്ങളെ സഹായിക്കാനായി നടപ്പാക്കുന്നത്.