ചുഴലിക്കാറ്റിനെ തുടര്‍ന്ന് യുഎഇയില്‍ നിന്ന് ബംഗ്ലാദേശിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു. ദുബായ് ഇന്റര്‍നാഷണല്‍ (ഡിഎക്‌സ്ബി) വിമാനത്താവളത്തില്‍ നിന്ന് ബംഗ്ലാദേശ് നഗരമായ ചിറ്റഗോംഗിലെ ചാറ്റോഗ്രാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള (സിജിപി) ഫ്‌ളൈ ദുബായ് വിമാനമാണ് ധാക്കയിലേക്ക് തിരിച്ചുവിട്ടത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
ഞായറാഴ്ച ബംഗ്ലാദേശില്‍ വീശിയടിച്ച ഉഷ്ണമേഖലാ ചുഴലിക്കാറ്റ് പേമാരിയ്ക്കും കനത്ത കാറ്റിനും കാരണമായി. ഈ ചുഴലിക്കാറ്റ് ഇന്ത്യയെയും ബാധിച്ചിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഞായറാഴ്ചയും തിങ്കളാഴ്ചയും യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിരവധി വിമാനങ്ങളെ ബാധിച്ചു, മെയ് 26 ന് പുലര്‍ച്ചെ 12 മുതല്‍ 21 മണിക്കൂര്‍ കൊല്‍ക്കത്ത വിമാനത്താവളത്തിലെ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.