യുഎഇയിൽ ഇന്ന് താപനില 45 ഡിഗ്രി സെൽഷ്യസായിരിക്കും. കൂടാതെ ഈർപ്പ സൂചിക 35 ശതമാനം വരെ എത്തും. ജൂൺ 21 വെള്ളിയാഴ്ചയാണ് യുഎഇയിൽ വേനൽക്കാലം ഔദ്യോഗികമായി ആരംഭിച്ചതെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ സ്പേസ് ആൻഡ് അസ്ട്രോണമി സയൻസസിലെ അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, അബുദാബിയിലെ സ്വീഹാനിൽ ജൂൺ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45 ന് 50.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. സാധാരണയായി, വേനൽക്കാലത്തിൻ്റെ ആദ്യ പകുതിയിൽ, കാലാവസ്ഥ താരതമ്യേന വരണ്ടതായിരിക്കും, ചിലപ്പോൾ സജീവമായ കാറ്റും പ്രതീക്ഷിക്കാം. പകൽ സമയത്ത് താപനില 41 ഡിഗ്രി സെൽഷ്യസിനും 43 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു (ചില പ്രദേശങ്ങളിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരും), രാത്രിയിൽ 26 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 11 ഞായറാഴ്ച ആരംഭിക്കുന്ന ദുബായിലെ വേനൽക്കാലത്തിൻ്റെ രണ്ടാം പകുതിയിൽ താപനിലയിലും ഈർപ്പാവസ്ഥയിലും പെട്ടെന്നുള്ള വർധനവുണ്ടാകും. കൂടാതെ ഈർപ്പമുള്ള കോയി കാറ്റ് സജീവമാകുകയും ചെയ്യും. പർവതപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ക്യുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടാനും ഇടിമിന്നലിലേക്ക് നയിക്കുന്നതിനും കോയി കാറ്റ് കാരണമാകും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV