യുഎഇയിൽ ചൂട് 50 കടന്നു, രേഖപ്പെടുത്തിയത് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്

യുഎഇയിൽ ഇപ്പോൾ താപനില കുതിച്ചുയരുകയാണ്. ഇന്നലെ സ്വീഹാനിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് പ്രാദേശിക സമയം 3.45ന് 50.8 ഡി​ഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ജൂൺ 8ന് 50.7 ഡി​ഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. അതേസമയം കേവലമുള്ള താപനില വർധനവിനെ ഹീറ്റ് വേവ് എന്ന് വിളിക്കാനാവില്ലെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പറഞ്ഞു. തുടർച്ചയായ ദിവസങ്ങളിൽ താപനില ശരാശരിയേക്കാൾ കൂടുതലാകുമ്പോഴാണ് ഉഷ്ണതരംഗങ്ങളുണ്ടാകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. സെപ്തംബറിൽ വേനൽമഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദ​ഗ്ധർ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy