യുഎഇയിൽ അന്തരിച്ച പ്രമുഖ വ്യവസായി റാം ബുക്സാനിക്ക് അന്തിമോപചാരം അർപ്പിക്കാൻ വിവിധ മേഖലകളിൽ നിന്ന് നൂറുകണക്കിനാളുകളെത്തി. ദുബായിൽ നടന്ന സംസ്കാര ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ബിസിനസ് സഹകാരികളും ഉൾപ്പെടെ ജീവിതത്തിൻ്റെ നാനാതുറകളിലുള്ള ആളുകൾ പങ്കെടുത്തു. പ്രശസ്ത സംരംഭകൻ എം എ യൂസഫ് അലിയും ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് ശിവനും ഉൾപ്പെടെയുള്ളവർ ജബൽ അലി ശ്മശാനത്തിൽ എത്തിച്ചേർന്നിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 മുതിർന്ന ഇന്ത്യൻ വ്യവസായി ജൂലൈ 8 തിങ്കളാഴ്ച ദുബായിൽ വെച്ചാണ് അന്തരിച്ചത്. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. പുലർച്ചെ ഒരു മണിയോടെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. വെറും അഞ്ച് രൂപയുമായി 1959-ൽ 18-ാം വയസ്സിൽ യുഎഇയിലെത്തിയ ബുക്സാനി കെട്ടിപ്പടുത്തത് വലിയൊരു ബിസിനസ് സാമ്രാജ്യമാണ്. ഉത്സാഹിയായ ഒരു സംരംഭകൻ എന്നതിലുപരി, ഒരു മനുഷ്യസ്‌നേഹി എന്ന നിലയിലും അദ്ദേഹം പ്രശസ്തനായിരുന്നു. ഇന്ത്യ ക്ലബിൻ്റെ ഭാഗവും ഇന്ത്യൻ ഹൈസ്‌കൂൾ ചെയർമാനും ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലിൻ്റെ (ഐബിപിസി) സ്ഥാപകനുമായിരുന്നു. ഐടിഎൽ കോസ്‌മോസ് ഗ്രൂപ്പിലെ ജീവനക്കാരനായി തുടങ്ങിയ ഡോ ബുക്സാനി പിന്നീട് ഗ്രൂപ്പിൻ്റെ ചെയർമാനായി വളർന്നു. ഗ്രൂപ്പിൻ്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം, ഹോസ്പിറ്റാലിറ്റി, ഐടി, എഫ് ആൻഡ് ബി, മറ്റ് എമിറേറ്റുകൾ തുടങ്ങി വിവിധ മേഖലകളിലേക്കും അത് വ്യാപിപ്പിച്ചു. സംസ്കാര ചടങ്ങിൽ പങ്കെടുത്തവർ ഡോ.ബുക്സാനി ദയാനിധിയും ഉദാരമനസ്കനുമായിരുന്നെന്ന് ഓർത്തെടുത്തു.
ഇന്ത്യൻ ഫോട്ടോഗ്രാഫറായ മണികണ്ഠന് മുപ്പത് വർഷത്തിലേറെയായുള്ള ബന്ധമാണ് ബുക്സാനിയുമായുള്ളത്. തന്നെ എപ്പോഴെല്ലാം കാണുമ്പോഴും ‘കൈസ ഹേ ബേട്ടാ’ (എൻ്റെ മകനേ, എങ്ങനെയുണ്ട്) എന്ന് ചോദിക്കും. ജൂണിൽ നടന്ന അവസാന ഐബിപിസി മീറ്റിംഗിൽ വച്ച് അവസാനമായി കണ്ടുമുട്ടിയപ്പോഴും, താൻ എങ്ങനെയിരിക്കുന്നെന്നും കുടുംബത്തെക്കുറിച്ചും അദ്ദേഹം ചോദിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബുക്സാനിയോട് പറയാൻ ബാക്കി വച്ച കാര്യങ്ങൾ ഏറെയാണെന്ന് മണികണ്ഠൻ ദുഃഖത്തോടെ പറയുന്നു. തൂപ്പുകാരനായാലും കോടീശ്വരനായാലും എല്ലാവരോടും ദയയോടെ സംസാരിക്കുന്ന വ്യക്തിയായിരുന്നു ബുക്സാനിയെന്നും മണികണ്ഠൻ പറഞ്ഞു. ബർജീൽ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എൽഎൽസിയുടെ സ്ഥാപകനും ഡയറക്ടറുമായ കെ വി ഷംസുദ്ദീൻ ആയിരുന്നു ഡോ ബുക്സാനിയുമായി ദീർഘകാല ബന്ധം പുലർത്തിയിരുന്ന മറ്റൊരു വ്യക്തി. 50 വർഷത്തിലേറെയായി തനിക്ക് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടെന്നും താൻ പ്രവാസി ഇന്ത്യക്കാരുടെ ഉന്നമനത്തിനായി ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നല്ല പിന്തുണയാണ് നൽകിയിരുന്നതെന്നും അദ്ദേഹം ഓർത്തെടുത്തു.