രാജ്യത്തെ കമ്പോള രംഗത്തെ നിയന്ത്രിക്കാൻ പുതിയ നിയമം അവതരിപ്പിച്ച് യുഎഇ. മറ്റ് കമ്പനികളെ കമ്പോളത്തിൽ നിന്ന് പുറത്താക്കാൻ കുത്തക സമീപനത്തോടെ ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കുത്തക സമീപനത്തോടെ ഉൽപ്പാദനം, കൈമാറ്റം, വിപണനം എന്നിവ പാടില്ല. കമ്പോളത്തിലെ എല്ലാ കമ്പനികൾക്കും ന്യായമായ മത്സരത്തിനും വ്യാപാരത്തിനും ഉപഭോക്തൃതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അവസരമുണ്ടാകണം. രാജ്യത്ത് ന്യായമായ മത്സരാധിഷ്ഠിത സമ്പ്രദായങ്ങൾ ഉറപ്പാക്കുന്നതിന് പരിശോധനകൾ നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയം നിരീക്ഷിക്കുകയും പ്രാദേശിക അധികാരികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. പരാതി ലഭിച്ചാൽ അതോറിറ്റിക്കും നടപടിയെടുക്കാം. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് എതിരെയുള്ള പിഴ ക്യാബിനറ്റ് അംഗീകരിക്കുന്ന മുറയ്ക്ക് പിന്നീട് വ്യക്തമാക്കുന്നതാണ്. സംരംഭങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പാക്കുകയും ഫലപ്രാപ്തി, മത്സരശേഷി, ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കൽ എന്നിവ നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് കുത്തക സമ്പ്രദായങ്ങളെ ചെറുക്കാനാണ് പുതിയ നിയമം ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടർസെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ സാലിഹ് പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9