യുഎഇ: ദമ്പതികൾ തമ്മിൽ രമ്യതയിലെത്തി, ആത്മഹത്യശ്രമ കേസും മർദന കേസും പിൻവലിച്ച് അധികൃതർ

യുഎഇയിൽ ഐറിഷ് – ദക്ഷിണാഫ്രിക്കൻ ദമ്പതികൾ തമ്മിലുണ്ടായ കലഹത്തെ തുടർന്ന് ആത്മഹത്യാ ശ്രമത്തിനും ആക്രമണങ്ങൾക്കുമെതിരായി എടുത്ത കേസ് അധികൃതർ പിൻവലിച്ചു. ഈ വർഷം മെയ് മാസത്തിലാണ് ദമ്പതികൾ തമ്മിൽ കലഹമുണ്ടായത്. ഐറിഷ് വനിതയ്ക്ക് ഭർത്താവിൽ നിന്ന് ക്രൂരമർ​ദനമേറ്റെന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ആത്മഹത്യാശ്രമം നടത്തിയതിനാൽ പൊലീസ് കേസുമെടുത്തു. എന്നാലിപ്പോൾ ഇരുവരും തമ്മിൽ ധാരണയിലെത്തിയതോടെ കേസുകൾ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ആത്മഹത്യ ശ്രമത്തിനെതിരെയെടുത്ത കേസ് പബ്ലിക് പ്രോസിക്യൂഷൻ പിൻവലിച്ചു. 28കാരിയായ ഐറിഷ് വനിത എയർലൈൻ കാബിൻ ക്രൂ അം​ഗമായിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy