യുഎഇയിലെ സ്കൂളിൽ ടീച്ചറാകാൻ ആ​ഗ്രഹിക്കുന്നുണ്ടോ? യോ​ഗ്യതകൾ അറിയാം

യുഎഇയിൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരാണ് താമസിക്കുന്നതിലേറെയും. അതുപോലെ വൈവിധ്യമാർന്നതാണ് പാഠ്യപദ്ധതികളും. കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാതാപിതാക്കൾ ഏറെ പ്രാധാന്യം നൽകുന്നു എന്നതിനാൽ തന്നെ അധ്യാപകരെ തെരഞ്ഞെടുക്കുന്നതിലും മറ്റും സ്കൂളുകൾ ഏറെ ശ്രദ്ധ ചെലുത്താറുണ്ട്. രാജ്യത്ത് പ്രാഥമികമായി രണ്ട് തരം വിദ്യാഭ്യാസ സ്ഥാപനങ്ങളാണമുള്ളത് – പ്രൈവറ്റ് സ്കൂളുകളും പബ്ലിക് സ്കൂളുകളും. ദുബായിൽ അദ്ധ്യാപക തൊഴിലിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക്, സ്വകാര്യ സ്കൂളുകൾ ഒരു നല്ല ഓപ്ഷനാണ്. നഗരത്തിലെ സ്വകാര്യ വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (കെഎച്ച്‌ഡിഎ) കീഴിലാണ് ഈ സ്‌കൂളുകൾ വരുന്നത്. അതേസമയം രാജ്യത്തെ എല്ലാതരം വിദ്യാഭ്യാസവും ഫെഡറൽ ബോഡിക്ക് കീഴിലാണ് വരുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

ദുബായിൽ അദ്ധ്യാപകനാകാൻ എന്താണ് വേണ്ടത്?
യുഎഇയിലെ പൊതു സ്കൂളുകളായാലും സ്വകാര്യ സ്കൂളുകളായാലും, പഠിപ്പിക്കാൻ അധ്യാപകർക്ക് കുറഞ്ഞത് 4 വർഷത്തെ പരിചയം ആവശ്യമാണ്. ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്കായുള്ള പ്രക്രിയ ഇങ്ങനെയാണ്:
-പഠിപ്പിക്കാൻ ആ​ഗ്രഹിക്കുന്ന സ്കൂളിൽ അപേക്ഷ സമർപ്പിക്കുക
-സ്കൂളിൽ നിന്ന് നിയമനം ലഭിക്കുക
-അധ്യാപകൻ എഡ്യൂക്കേറ്റർ പെർമിറ്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുക


അദ്ധ്യാപകർക്ക് യുഎഇ വർക്ക് പെർമിറ്റ് ലഭിക്കുന്നതിന്, ദുബായിലെ സ്‌കൂളുകൾ ‘ഇനീഷ്യൽ അപ്പോയിൻമെ​ന്റിനായി’ അപേക്ഷിക്കേണ്ടതുണ്ട്. അധ്യാപകരുടെ തരം അനുസരിച്ച് ഇതിനുള്ള രേഖകൾ വ്യത്യാസപ്പെട്ടിരിക്കുന്നു.
ക്ലാസ് ടീച്ചർ ആകാൻ ആഗ്രഹിക്കുന്ന അപേക്ഷകർക്ക്, അംഗീകൃത ബാച്ചിലർ ബിരുദം (ബി.എഡ്) ആവശ്യമാണ്. അപേക്ഷകർക്ക് വിദ്യാഭ്യാസത്തിൽ ബിരുദാനന്തര സർട്ടിഫിക്കറ്റ്/ഡിപ്ലോമ അല്ലെങ്കിൽ എം.എ‍ഡ് സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കാം. വിഷയ അധ്യാപകനാകാൻ അപേക്ഷിക്കുന്നവർക്ക്, പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട അംഗീകൃത ബിരുദം ആവശ്യമാണ്.
സമർപ്പിക്കുന്ന രേഖകൾ ഒറിജിനൽ ആയിരിക്കണം. യുഎഇക്ക് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്നാണ് ബിരുദം നേടിയതെങ്കിൽ, സർട്ടിഫിക്കറ്റുകൾ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും യുഎഇയിലുള്ള അതാത് രാജ്യത്തിൻ്റെ എംബസിയും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ദുബായിൽ അധ്യാപകനായി പ്രാഥമിക നിയമനം ലഭിച്ച ശേഷം, എഡ്യൂക്കേറ്റർ പെർമിറ്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം. സബ്ജക്ട് ടീച്ചർമാർക്ക് ഉയർന്ന ഡിപ്ലോമ തലത്തിലോ അതിനു മുകളിലോ ഉള്ള യോ​ഗ്യതയുണ്ടാകണം. കൂടാതെ താഴെ പറയുന്ന വിഷയങ്ങളിൽ അറിവുണ്ടായിരിക്കണം
-എജ്യുക്കേഷണൽ പെഡഗോഗി (അധ്യാപനത്തിൻ്റെ രീതിയും പ്രയോഗവും)
-പാഠ്യപദ്ധതി വികസനവും രൂപകൽപ്പനയും
-പഠന വിലയിരുത്തൽ
-ക്ലാസ്റൂം മാനേജ്മെൻ്റ്
-എജ്യുക്കേഷണൽ ടെക്നോളജി
-മനഃശാസ്ത്രം (വൈജ്ഞാനികവും സാമൂഹികവും ശാരീരികവുമായ വികസനം)

​ഗൾഫിൽ ഇം​ഗ്ലീഷ് വിഷയമാണ് പഠിപ്പിക്കാൻ ആ​ഗ്രഹിക്കുന്നതെങ്കിൽ, അധ്യാപകർക്ക് CELTA, DELTA, TESOL തുടങ്ങിയ യോഗ്യതകൾ വേണം. ഇംഗ്ലീഷ് വിഷയ ഭാഷാ അധ്യാപകർക്ക് IELTS പരീക്ഷയിൽ കുറഞ്ഞത് 7 സ്കോർ ഉണ്ടായിരിക്കണം. മറ്റ് ഭാഷകൾ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന അപേക്ഷകർ ഭാഷാ പ്രാവീണ്യത്തിൻ്റെ തെളിവുകൾ ഹാജരാക്കണം. വൊക്കേഷണൽ പ്രോഗ്രാം പഠിപ്പിക്കാനാ​ഗ്രഹിക്കുന്ന അപേക്ഷകർക്ക് വിഷയത്തിൽ യോ​ഗ്യതയുണ്ടാവുകയും അത് സാക്ഷ്യപ്പെടുത്താനും സാധിക്കണം. രജിസ്ട്രേഷൻ നടത്തുമ്പോൾ അധ്യാപകർക്ക് സാധുവായ യുഎഇ റസിഡൻസ് വിസയും സ്കൂൾ കരാറോ തൊഴിൽ കരാറോ ഉണ്ടായിരിക്കുകയും വേണം. കൂടാതെ ശാരീരികമായി ഫിറ്റാണെന്ന് തെളിയിക്കുകയും വേണം. ഇതിന് പുറമെ,
-യുഎഇ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
-ടീച്ചറുടെ നല്ല നില സ്ഥിരീകരിക്കുന്ന സ്കൂളിൽ നിന്നുള്ള കത്ത്
-അഞ്ച് വർഷമായി താമസിച്ച രാജ്യത്ത് നിന്നുള്ള പൊലീസ് സർട്ടിഫിക്കറ്റ് തുടങ്ങിയവയും ഹാജരാക്കേണ്ടതാണ്.


കൂടാതെ യുഎഇയിൽ കെ എച്ച് ഡി എ അം​ഗീകരിച്ച നിർബന്ധിത വികസന കോഴ്സുകൾ പൂർത്തിയാക്കിയതിൻ്റെ തെളിവ് അധ്യാപകർ കാണിക്കേണ്ടതുണ്ട്.
കുട്ടികളുടെ സംരക്ഷണം, നിശ്ചയദാർഢ്യമുള്ള ആളുകളുമായുള്ള ഇടപെടൽ, വൈവിധ്യം,
ധാർമ്മിക വിദ്യാഭ്യാസം, സുസ്ഥിരത, ക്ഷേമം എന്നീ കോഴ്സുകളാണ് നിർബന്ധമായി ചെയ്യേണ്ടത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy