പാകിസ്താനിലെ എയർപോർട്ടിലേക്ക് ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. പെഷവാർ ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിനിടെ സൗദിയ വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ തീ പടർന്നുപിടിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വിമാനം പെട്ടെന്ന് നിർത്തിയ യാത്രക്കാരെ എമർജൻസി എക്സിറ്റിലൂടെ പുറത്തിറക്കുകയായിരുന്നു. അഗ്നിശമന വിഭാഗം ഉടൻ തന്നെ തീയണച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ആർക്കും പരിക്കില്ലെന്നും വിമാന കമ്പനി വ്യക്തമാക്കി. റിയാദിൽ നിന്ന് പെഷവാറിലേക്ക് യാത്ര തിരിച്ച എസ്.വി 792-ാം നമ്പർ വിമാനത്തിലെ ടയറുകളിൽ ഒന്നിൽ നിന്ന് പുക ഉയരുകയായിരുന്നു. അപകടകാരണം പരിശോധിച്ച് വരികയാണെന്നും വിമാന കമ്പനി അധികൃതർ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Saudi Airline’s plane ✈️ got fire at Peshawar airport, safety protocols are activated. pic.twitter.com/iuxq6mmxjd
— فرحان الحق کیانی (@Farhan_Kiyani) July 11, 2024