വേനൽക്കാലത്ത് താപനില കുതിച്ചുയരുന്നതിനാൽ വാഹനങ്ങൾക്ക് തീപിടിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ തന്നെ വാഹന ഇൻഷുറൻസ് കവറേജിൽ വാഹന തീപിടുത്തവും ഉൾപ്പെടുത്തേണ്ടതുണ്ട്. എല്ലാ വാഹനങ്ങളും ഇൻഷ്വർ ചെയ്യേണ്ടത് നിർബന്ധമാണ്. എന്നാൽ പലരും സാധാരണവും വിലകുറഞ്ഞതുമായ ഓപ്ഷൻ തേർഡ് പാർട്ടി ലയബിലിറ്റി (ടിപിഎൽ) കവറേജാണ് എടുക്കുന്നത്. ഇതിൽ മൂന്നാം കക്ഷിയുടെ വാഹനത്തിനും അവരുടെ മെഡിക്കൽ ബില്ലുകൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ മാത്രമാണ് ഉൾക്കൊള്ളുന്നത്. പ്രകൃതിദുരന്തങ്ങൾ, വെള്ളപ്പൊക്കം, സ്വയമേവയുള്ള ജ്വലനം അല്ലെങ്കിൽ തീ പോലെയുള്ള ഗതാഗതേതര സംഭവങ്ങൾ മൂലമോ ഉണ്ടാകുന്ന മറ്റ് നാശനഷ്ടങ്ങൾ ടിപിഎൽ കവറേജിൽ ഉൾപ്പെടുന്നതല്ല. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 “ഒരു സമഗ്ര കാർ ഇൻഷുറൻസ് പ്ലാനിന് മാത്രമേ ഇൻഷ്വർ ചെയ്തയാൾക്കും മൂന്നാം കക്ഷിക്കും അപകടമുണ്ടായാൽ പൂർണ്ണ പരിരക്ഷ നൽകാനാകൂ. മോഷണം, വാഹനത്തിൻ്റെ പൂർണ്ണമായ നഷ്ടം, തീപിടുത്തം, പ്രകൃതി ദുരന്തങ്ങൾ, നശീകരണ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ, മിക്കവാറും എല്ലാം ഒരു സമഗ്ര കാർ ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെടുന്നു. എൻജിൻ കവർ, ആക്‌സസറീസ് കവർ തുടങ്ങിയ ആഡ്-ഓൺ സേവനങ്ങളും ഉണ്ട്,” എന്ന് പോളിസിബസാർ നീരജ് ഗുപ്ത പറഞ്ഞു. സമഗ്ര ഇൻഷുറൻസ് പോളിസിയെടുക്കുമ്പോൾ കാർ ഉടമകൾക്ക് അധിക തുക നൽകേണ്ടിവരും, പക്ഷെ ഏത് സാഹചര്യത്തിലും കാർ പരിരക്ഷിക്കാൻ സമഗ്രമായ കവറേജോടു കൂടിയ ഇൻഷുറൻസ് പോളിസിയെടുക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. ടിപിഎല്ലിൽ നിന്ന് സമഗ്ര ഇൻഷുറൻസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ സാധിക്കും. സാധാരണയായി ഒരു സെഡാൻ അല്ലെങ്കിൽ എസ്‌യുവിക്ക് 700 ദിർഹം മുതൽ 800 ദിർഹം വരെയാണ് അധിക ചെലവ് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വേനലിൽ വാഹനങ്ങൾക്ക് തീപിടിക്കാനുള്ള സാധ്യത വർദ്ധിക്കുന്നതിനാൽ എക്സിലൂടെ വാഹനമോടിക്കുന്നവർക്ക് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനങ്ങളിൽ പെർഫ്യൂമുകൾ, മൊബൈൽ ഫോൺ ചാർജറുകൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ, ഇ-സിഗരറ്റ്, ലൈറ്ററുകൾ, സാനിറ്റേഷൻ സ്പ്രേകൾ, പവർ ബാങ്കുകൾ തുടങ്ങിയ കത്തുന്ന വസ്തുക്കൾ വാഹനങ്ങൾക്കുള്ളിൽ വയ്ക്കുന്നത് അത്യന്തം അപകടകരമാണെന്ന് അധികൃതർ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു. വാഹനങ്ങൾ പതിവായി സർവീസ് ചെയ്യണമെന്നും ദുബായ് പൊലീസ് ഓർമിപ്പിച്ചു. അതേ സമയം വാഹനമോടിക്കുന്നവർക്കായി സൗജന്യ കാർ പരിശോധന സേവനങ്ങൾ ഓഗസ്റ്റ് മാസം അവസാനം വരെ ദുബായ് പൊലീസ് വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
റോഡ് സുരക്ഷാ വിദഗ്ധർ പറയുന്നതനുസരിച്ച്, വാഹനങ്ങളിലെ തീപിടുത്തം തടയാൻ വാഹനങ്ങളിലെ കേടായതോ അയഞ്ഞതോ ആയ വയറിംഗ് പരിശോധിക്കണം. ഇന്ധനത്തിലോ എണ്ണയിലോ ഉള്ള ദ്രുതഗതിയിലുള്ള മാറ്റങ്ങളും എഞ്ചിൻ താപനിലയും ശ്രദ്ധിക്കണം. കത്തുന്ന റബ്ബറോ മെറ്റലോ മണക്കുകയോ എഞ്ചിനിൽ നിന്നോ ബ്രേക്കിൽ നിന്നോ പുക വരുന്നതായി കണ്ടാൽ വണ്ടി നിർത്തി പുറത്തിറങ്ങുക. ഫ്യൂസ് ഒന്നിലധികം തവണ പൊട്ടിത്തെറിച്ചിട്ടുണ്ടെങ്കിൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. ഇത് തെറ്റായ ഇലക്ട്രിക്കൽ വയറിംഗിനെയാണ് സൂചിപ്പിക്കുന്നത്. കാലപ്പഴക്കം വന്നതും അയഞ്ഞതുമായ ഹോസുകൾ ഉടനടി മാറ്റിസ്ഥാപിക്കുന്നതും പ്രധാനമാണ്. എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിൽ നിന്നുള്ള ഉയർന്ന ശബ്ദവും ഓയിൽ ചേയ്ഞ്ചിന് ശേഷം ഓയിൽ ക്യാപ്പ് ഫിറ്റാകാതിരിക്കുകയോ കാണാതാവുകയോ ചെയ്യുന്നതും ഓയിൽ പോകുന്നതുമായ സാഹചര്യമുണ്ടെങ്കിൽ ശ്രദ്ധിക്കണം. വാഹനങ്ങളുടെ അറ്റകുറ്റപ്പണി വളരെ പ്രധാനമാണ്, ഗവേഷണമനുസരിച്ച്, 75 ശതമാനം വാഹനങ്ങൾക്കും തീപിടിത്തം സംഭവിക്കുന്നത് മോശം അറ്റകുറ്റപ്പണികൾ, മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ തകരാറുകൾ എന്നിവ മൂലമാണ്. വാഹനങ്ങൾ കൂട്ടിയിടിച്ചോ മറ്റോ ഉണ്ടാകുന്ന തീപിടുത്തം മൂന്ന് ശതമാനമാണ്. എന്നാൽ വാഹനങ്ങൾക്ക് തീപിടിച്ചശേഷം അത് സ്വയമേവ കെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് മൂന്നിലൊരു ശതമാനമാളുകൾക്ക് പരുക്കേറ്റിട്ടുണ്ടെന്ന് യുഎഇ റോഡ് സേഫ്റ്റി കൂട്ടിച്ചേർത്തു.