
ലക്ഷങ്ങൾ ചെലവിടേണ്ട, യുഎഇയിൽ നിന്ന് നാട്ടിലേക്കെത്താൻ ഇതാ എളുപ്പമാർഗം!
യുഎഇയിലെ ഈ വേനലവധിയിൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് സാധാരണ നിരക്കിനേക്കാൾ അഞ്ചിരട്ടിയാണ് വിമാനടിക്കറ്റ് നിരക്ക് ഇനത്തിൽ വരുന്നത്. എന്നാൽ ഒമാൻ വഴി കേരളത്തിലേക്ക് തിരിക്കുകയാണെങ്കിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കും. സ്വന്തം പേരിൽ വാഹനമുള്ള യുഎഇ വീസക്കാർക്ക് റോഡ് മാർഗം മസ്കത്തിൽ എത്തി അവിടുന്ന് നാട്ടിലേക്ക് മടങ്ങാം. നിലവിൽ യുഎഇയിൽ നിന്ന് നേരിട്ട് കേരളത്തിലേക്ക് യാത്ര ചെയ്യുമ്പോൾ ചെലവാകുന്ന തുകയിൽ ഒമാൻ വഴി രണ്ടോ മൂന്നോ പേർക്ക് യാത്ര ചെയ്യാം. ഒമാൻ വിസ അതിർത്തി ചെക്പോസ്റ്റിൽ 38 ദിർഹത്തിന് ലഭിക്കും. ഒമാൻ–യുഎഇ ബസ് സർവീസ് ലഭ്യമാണ്. യുഎഇയിൽ വാഹന ഇൻഷുറൻസിൽ ഭൂരിഭാഗവും ഒമാൻ കവറേജ് കൂടിയുള്ളതാണ്. ഒമാനിലെ മധ്യവേനലവധി ജൂൺ, ജൂലൈ മാസങ്ങളിലാണ്. അതുകൊണ്ട് വിദേശത്തേക്കുള്ള വിമാനങ്ങളിൽ തിരക്ക് കുറവായിരിക്കുമെന്നത് നിരക്കിലും പ്രതിഫലിക്കുന്നുണ്ട്. സീസണിലെ ഉയർന്ന വിമാനടിക്കറ്റ് നിരക്ക് മൂലം യുഎഇയിൽ നിന്ന് ഡൽഹി, മുംബൈ, ജയ്പുർ, ഗോവ, അഹമ്മദാബാദ് തുടങ്ങിയ സെക്ടറുകൾ വഴി യാത്ര ചെയ്യുന്നവരും ഏറെയാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)