ദിവസവും നഷ്ടപ്പെടുന്നത് ഏകദേശം 1400ഓളം ബാ​ഗുകൾ, കിടിലൻ പരിഹാരവുമായി എയർ ഇന്ത്യ

യാത്ര ചെയ്യുന്നവരുടെ ല​ഗേജ് നഷ്ടപ്പെടുന്നെന്ന പരാതിക്ക് പരിഹാരവുമായി എയർ ഇന്ത്യ. തത്സമയ ബാഗേജ് ട്രാക്കിംഗ് സേവനമാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റിലും ആപ്പിലും ബാഗേജ് ട്രാക്കിംഗ് ഫീച്ചർ ചേർത്തിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ യാത്രക്കാർക്ക് അവരുടെ ബാഗേജ് ലൈവ് ആയി ട്രാക്ക് ചെയ്യാം. ലഗേജ് നഷ്‌ടപ്പെടുകയോ കാലതാമസം നേരിടുന്നതോ ആയ പരാതികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി സേവനം തുടങ്ങിയിരിക്കുന്നത്. കമ്പനി ജീവനക്കാരുമായി ബന്ധപ്പെടാതെ തന്നെ യാത്രക്കാർക്ക് ബാഗേജ് ട്രാക്ക് ചെയ്യാം. നിലവിലെ ലൊക്കേഷൻ, ട്രാൻസിറ്റ് സ്റ്റാറ്റസ്, ബാഗേജ് എത്തിച്ചേരൽ വിശദാംശങ്ങൾ എന്നിവ പോലുള്ള പ്രധാന വിവരങ്ങൾ ട്രാക്ക് ചെയ്യുമ്പോൾ അറിയാൻ സാധിക്കും. ചെക്ക്-ഇൻ, സെക്യൂരിറ്റി ക്ലിയറൻസ്, എയർക്രാഫ്റ്റ് ലോഡിംഗ്, ലോഡിംഗ് ട്രാൻസ്ഫർ, ബാഗേജ് ക്ലെയിം ഏരിയ തുടങ്ങി എല്ലാ പ്രധാനപ്പെട്ട ബാഗേജ് ടച്ച് പോയിന്റുകളിലും ലഗേജുകളുടെ വരവ് സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. ‘ട്രാക്ക് യുവർ ബാഗ്’ ടാബിന് കീഴിൽ എയർ ഇന്ത്യയുടെ വെബ്‌സൈറ്റിലും ഈ സൗകര്യം ലഭ്യമാണ്. luggagelosers.com’ എന്ന വെബ്സൈറ്റ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഓരോ ദിവസവും ശരാശരി 1,456 ബാഗുകൾ ആണ് എയർ ഇന്ത്യ യാത്രക്കാർക്ക് നഷ്ടപ്പെടുന്നത്. എയർ ഇന്ത്യ യാത്രക്കാർക്ക് ലഗേജ് നഷ്ടപ്പെടാനുള്ള സാധ്യത 2.42 ശതമാനം ആണന്നും വെബ്‌സൈറ്റ് പറയുന്നു. 42 യാത്രക്കാരിൽ ഒരാൾക്ക് ല​ഗേജ് നഷ്ടപ്പെടാം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy