കോഴിക്കോട്ട് നിന്ന് യുഎഇയിലേക്കുള്ള സർവീസ് വർധിപ്പിച്ച് എയർ ഇന്ത്യ

കോഴിക്കോട്ട് നിന്ന് അൽഐനിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഓ​ഗസ്റ്റ് മുതൽ പുതുതായി രണ്ട് സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ ആകെ സർവീസുകളുടെ എണ്ണം നാലാകും. ഞാ​യ​ർ, തി​ങ്ക​ൾ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് സർവീസ് നടത്തുക. നി​ല​വി​ൽ വ്യാ​ഴം, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാണ് കോ​ഴി​ക്കോ​ട്ടേ​ക്ക്​ എ​യ​ർ ഇ​ന്ത്യ​ എ​ക്സ്​​പ്ര​സ്​ ​സ​ർ​വീസുള്ളത്. രാ​വി​ലെ എ​ട്ടു മ​ണി​ക്ക് കോ​ഴി​ക്കോ​ട്ടു നി​ന്ന് പു​റ​പ്പെ​ട്ട് യുഎഇ സ​മ​യം 10.25ന് ​അ​ൽ​ഐ​നി​ൽ എ​ത്തു​ക​യും അ​ൽ​ഐ​നി​ൽ നി​ന്ന് രാ​വി​ലെ 11. 25ന് ​പു​റ​പ്പെ​ട്ട് ഇ​ന്ത്യ​ൻ സ​മ​യം വൈ​കീ​ട്ട് 4.45ന് ​കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് സ​ർ​വീസ് ക്ര​മീ​ക​രി​ച്ചിരുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy