യുഎഇയിൽ സ്മാർട്ട് ഫോണുകൾ ഒഴിവാക്കുന്നു!! പുതിയ ട്രെൻഡിതാ..

പണ്ട് കീപാഡുകളുള്ള ഫോണിൽ സ്നേക്ക് ​ഗെയിം കളിച്ചതോർമയുണ്ടോ? ടെക്സ്റ്റ് മെസേജ് അയയ്ക്കാൻ ഓരോ കീയിലും രണ്ടോ മൂന്നോ തവണയെങ്കിലും അമർത്തിയിരുന്നത് ഓർക്കുന്നുണ്ടോ? എങ്കിൽ കാലങ്ങൾക്ക് ശേഷം വീണ്ടും ആ പഴയ ഫീച്ചർ ഫോൺ അഥവാ ഡംബ് ഫോൺ യുഎഇയിൽ ട്രെൻഡാവുകയാണ്. വിളിക്കുക, സന്ദേശങ്ങൾ അയയ്ക്കുക തുടങ്ങിയ അടിസ്ഥാന പ്രവർത്തനങ്ങൾ മാത്രമുള്ള ഫോണുകളാണ് ‘ഡംബ് ഫോണുകൾ’. ഈ ഫോണുകൾക്ക് ഇൻ്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഇല്ല. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 എന്നാൽ അത്തരം ഫോണുകൾക്കാണ് ഇപ്പോൾ ആവശ്യക്കാരേറിയിരിക്കുന്നത്. അതി​ന്റെ പ്രധാന കാരണം സ്ക്രീൻ അഡിക്ഷനാണ്. ലോകത്തിലെ “നമ്പർ വൺ നോൺ-സബ്‌സ്റ്റൻസ് അഡിക്ഷൻ” ആയി സ്ക്രീൻ ആസക്തി മാറിയിരിക്കുന്നെന്നാണ് ​ഗവേഷണപഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ ഡിജിറ്റൽ ബാലൻസ് വീണ്ടെടുക്കാൻ യുഎഇ നിവാസികൾ തങ്ങളുടെ സ്മാർട്ട്ഫോണുകൾ ഉപേക്ഷിക്കുന്ന പ്രവണതയാണ് കാണാൻ കഴിയുന്നത്. ബിരുദദാരിയായ ജോർദാനിയൻ പ്രവാസിയായ 22 കാരനായ സായിദ് ബസലത്ത് സ്മാർട്ട്ഫോൺ ഉപേക്ഷിച്ച് ഫീച്ചർ ഫോൺ ഉപയോ​ഗിക്കാനിടയായ കാരണമിതാണ്, സ്മാർട്ട് ഫോണി​ന്റെയും സോഷ്യൽ മീഡിയയുടെയും നിരന്തര ഉപയോഗം മൂലം ഒന്നിലും ശ്രദ്ധ ചെലുത്താൻ സാധിക്കുന്നില്ലെന്നും അഞ്ച് മിനിറ്റ് പോലും വായിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു. ത​ന്റെ ഉത്പാദനക്ഷമതയെ സ്മാർട്ട്ഫോൺ ആസക്തി ബാധിച്ചതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം ആളുകളുമായി നേരിട്ടുള്ള സംഭാഷണങ്ങൾ നടത്തുന്നതിനുള്ള തൻ്റെ ആത്മവിശ്വാസത്തെ തടസ്സപ്പെടുത്തുന്നെന്നും സായിദ് പറഞ്ഞു. ത​ന്റെ തൊഴിൽ മേഖലയെ ബാധിക്കുമെന്ന ബോധ്യമുള്ളതിനാലാണ് സോഷ്യൽ മീഡിയ ഡിലീറ്റ് ചെയ്യുകയും ഫീച്ചർ ഫോൺ സ്വന്തമാക്കുകയും ചെയ്തത്. എന്നാൽ ആദ്യ ദിവസങ്ങളിൽ ഇത് വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമയം ഫലപ്രദമാക്കാൻ നടക്കാൻ പോകുക, പുതിയ സ്കിലുകൾ വളർത്തുക, തുടങ്ങി പല കാര്യങ്ങളും ആസൂത്രണം ചെയ്തെന്നും കൂട്ടുകാരുമായി ഇടപഴകാൻ കൂടുതൽ സമയം കണ്ടെത്തുന്നെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ജോലിസ്ഥലത്തേക്ക് പോകുമ്പോൾ റേഡിയോ ഓൺ ചെയ്ത് അത് കേട്ടാണ് പോകുന്നത്, അല്ലായിരുന്നെങ്കിൽ ഒരു ദിവസം മുഴുവൻ സോഷ്യൽമീഡിയയിൽ ചിത്രീകരിക്കാനുള്ള തത്രപ്പാടിലായിരിക്കുമെന്നും സായിദ് ഓർമിച്ചെടുത്തു.

22കാരനായ ഈജിപ്ഷ്യൻ പ്രവാസി യൂസഫ് അഹമ്മദും ഡിജിറ്റൽ ഡിറ്റോക്സ് തിരഞ്ഞെടുത്തു. ത​ന്റെ ജീവിതത്തിലെ സമയ നഷ്ടത്തിനും ഒന്നിലും ശ്രദ്ധിക്കാൻ കഴിയാത്തതിലും പ്രധാന പങ്ക് വഹിക്കുന്നത് സോഷ്യൽ മീഡിയയ്ക്കും സ്മാർട്ട് ഫോണിനുമുള്ള പങ്ക് മനസിലാക്കിയതോടെയാണ് യൂസഫും ഇത്തരമൊരു തീരുമാനമെടുത്തത്. യൂസഫ് ക്രമേണ ആപ്പുകൾ ഡിലീറ്റ് ചെയ്യുകയും 80 ദിർഹത്തിൽ താഴെ വിലയ്ക്ക് വാങ്ങിയ ഫോണിലേക്ക് മാറുകയും ചെയ്തു. ആദ്യഘട്ടത്തിൽ വെല്ലുവിളി സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വ്യായാമത്തിനും വായനയ്ക്കും കൂടുതൽ സമയം മാറ്റിയതോടെ തനിക്കുണ്ടായിരുന്ന ഉത്കണ്ഠ കുറഞ്ഞെന്നും കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അൽ ഐനിൽ നിന്നുള്ള 26 കാരി ഷാമ അലിക്ക് ആദ്യത്തെ 15 ദിവസങ്ങളിൽ ഫീച്ചർ ഫോൺ ഉപയോ​ഗിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നിയെന്നും സ്മാർട്ട് ഫോൺ ഇല്ലാതെ വന്നപ്പോൾ തളർച്ചയാണ് അനുഭപ്പെട്ടതെന്നും പറയുന്നു. വളരെ സമയമെടുത്താണ് സ്മാർട്ട്ഫോൺ അഡിക്ഷൻ കുറയ്ക്കാൻ സാധിച്ചതെന്നും അവൾ കൂട്ടിച്ചേർത്തു.

ഷാർജയിലെ മെഡ്‌കെയർ ഹോസ്പിറ്റലിലെയും അൽ ഖുസൈസിലെ മെഡ്‌കെയർ റോയൽ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെയും സൈക്യാട്രി സ്‌പെഷ്യലിസ്റ്റ് ഡോ ഹനാൻ മഹമൂദ് കണ്ടിൽ പറയുന്നത് സ്‌ക്രീൻ അഡിക്ഷൻ ഇപ്പോൾ വ്യാപകമായിരിക്കുന്നെന്നാണ്. “സ്ക്രീൻ അഡിക്ഷൻ ലോകത്തിലെ ഒന്നാം നമ്പർ നോൺ-സബ്സ്റ്റൻസ് ആസക്തിയാണെന്ന് ഗവേഷണം വ്യക്തമാക്കുന്നു. ‘ഫീച്ചർ ഫോണുകളിലേക്ക്’ മടങ്ങുന്നത് ബുദ്ധിമുട്ടാണെങ്കിലും ആരോഗ്യകരവും സന്തുലിതവുമായ ജീവിതത്തിന് ഡിജിറ്റൽ കണക്റ്റിവിറ്റി കുറയ്ക്കേണ്ടത് പ്രധാനമാണ്” എന്ന് അദ്ദേഹം പറഞ്ഞു. അമിതമായ സ്‌ക്രീൻ സമയം ശ്രദ്ധയെയെയും മസ്തിഷ്ക ഘടനയെയും ബാധിക്കുകയും ചെയ്യും. കുട്ടികളിലും കൗമാരക്കാരിലും തലച്ചോറിൻ്റെ ഘടനയിലും പ്രവർത്തനത്തിലും ഡിജിറ്റൽ അഡിക്ഷൻ സ്വാധീനം ചെലുത്തുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഡിജിറ്റൽ ആസക്തി കുട്ടികളിൽ പോലും ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികരോഗങ്ങൾ വർധിപ്പിക്കാൻ കാരണമാകുന്നെന്ന് വിദ​ഗ്ധർ പറയുന്നു. ഇത് കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും തമ്മിലുള്ള ആശയവിനിമയം ഇല്ലാതാക്കാനും ഒറ്റപ്പെട്ടെന്ന തോന്നലുണ്ടാക്കാനും കാരണമാകും. നമ്മുടെയും കുട്ടികളുടെയും ജീവിതത്തെ നിയന്ത്രിക്കുന്നത് സ്മാർട്ട്ഫോണുകളാണോ എന്നതും, ഒരു ദിവസം എത്ര മണിക്കൂർ ഫോണിൽ ചെലവഴിക്കുന്നു എന്നതും തിരിച്ചറിയേണ്ടത് അനിവാര്യമാണ്. കുട്ടികളുടെയും മുതിർന്നവരുടെയും ചുമതലകളും കർത്തവ്യങ്ങളും നിർവഹിക്കാൻ ദൈനംദിന ഷെഡ്യൂൾ തയ്യാറാക്കുന്നത് നല്ലതാണെന്ന് ഡോ ഹനാൻ പറയുന്നു. ശാരീരിക പ്രവർത്തനങ്ങളിലും ഹോബികളിലും ഏർപ്പെടുന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപ്രകാരം ഡിജിറ്റൽ കണക്ടിവിറ്റിയെ യഥാർത്ഥ ലോകവുമായി ബന്ധിപ്പിക്കാനും സന്തുലിതമാക്കാനും സാധിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy