യുഎഇയിൽ പ്രവാസിയുടെ തൊണ്ടയിൽ മീൻമുള്ള് കുടുങ്ങി, തങ്ങിനിന്നത് തൈറോയിഡ് ​ഗ്രന്ഥിയിൽ

ദുബായിൽ താമസിക്കുന്ന 48കാരിയുടെ തൊണ്ടയിൽ മീൻമുള്ള് കുടുങ്ങി, ​ദിവസങ്ങൾക്ക് ശേഷം ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. മുള്ള് തന്നെതാനെ താഴേക്ക് പോകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടപ്പോൾ തൊണ്ടയിൽ വേദനയനുഭവപ്പെടാൻ തുടങ്ങി. അപ്പോഴാണ് 48കാരിയായ വനിത ആശുപത്രിയിലെത്തിയത്. 3 സെൻ്റീമീറ്റർ നീളമുള്ള മീൻമുള്ള് തൊണ്ടയിൽ നിന്ന് താഴേക്ക് നീങ്ങി, തൈറോയ്ഡ് ഗ്രന്ഥിയിൽ തങ്ങിനിൽക്കുന്നതായാണ് ഡോക്ടർമാർ സ്കാനിം​ഗിലൂടെ കണ്ടെത്തിയത്. ജീവന് തന്നെ ഹാനികരമാവുന്ന സാഹചര്യത്തിൽ ഉടൻ തന്നെ ശസ്ത്രക്രിയ നടത്തി മുള്ള് പുറത്തെടുക്കുകയായിരുന്നു. 15 മിനിറ്റ് വേണ്ടിവരുന്ന നടപടിക്രമമായിരുന്നെങ്കിലും സങ്കീർണതകളെകുറിച്ച് ആശങ്കയുണ്ടായിരുന്നെന്ന് ഹെഡ് & നെക്ക് സർജറി സ്പെഷ്യലിസ്റ്റ് ഡോ.ദീപക് ജനാർദൻ പറഞ്ഞു. മുള്ള് ഒടിഞ്ഞ് ഒരു ഭാ​ഗം ഉള്ളിൽ നിൽക്കുകയാണെങ്കിൽ ആ ​ഗ്രന്ഥി നീക്കം ചെയ്യേണ്ട സാഹചര്യമാണുള്ളത്.

എന്നാൽ ഭാ​ഗ്യവശാൽ അത്തരം പ്രശ്നങ്ങളുണ്ടായില്ല. മീൻ മുള്ള് തൊണ്ടയിൽ കുടുങ്ങുന്നത് സാധാരണമാണെങ്കിലും തൈറോയിഡ് ​ഗ്രന്ഥിയിലേക്ക് ഇറങ്ങുന്നത് അപൂർവ്വമാണെന്ന് ആരോ​ഗ്യ രം​ഗത്തെ വിദ​ഗ്ധർ പറയുന്നു. മൃദുവായ ടിഷ്യൂകളിലൂടെ മീൻ മുള്ള് തുളച്ചുകയറാനും നട്ടെല്ല് വഴി കടന്നുപോകാനും അണുബാധയ്ക്കുമുള്ള അപൂർവ്വ സാധ്യതകളുമുണ്ടെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെട്ടു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy