Posted By rosemary Posted On

യുഎഇയിൽ മരിച്ചനിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിയാനായില്ല, സ​ഹായം തേടി പൊലീസ്

​ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിയാൻ സാധിക്കാത്തതിനെ തുടർന്ന് പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്. അൽ മുഹൈസ്‌ന 2ലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാൻ രേഖകൾ ലഭിച്ചിരുന്നില്ല. മരണകാരണം കണ്ടെത്താൻ മൃതദേഹം ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഫോറൻസിക് ആൻഡ് ക്രിമിനോളജിയിലേക്ക് മാറ്റി. ഇയാളെ തിരിച്ചറിയുകയോ ഇയാളെ കുറിച്ച് അറിവുള്ളവരോ ആയവർ 901 എന്ന നമ്പറിൽ കോൾ സെന്ററുമായി ബന്ധപ്പെടണമെന്ന് ഖിസൈസ് പൊലീസ് സ്റ്റേഷൻ അഭ്യർഥിച്ചു. ദുബായിക്ക് പുറത്തുനിന്ന് വിളിക്കുന്നവർ നമ്പറി​ന്റെ ആദ്യം ഏരിയാ കോഡ് 04 കൂടി ചേർക്കണം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *