ആഗോളതലത്തിൽ വിൻഡോസ് പണിമുടക്കിയതിനെ തുടർന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള 13 വിമാന സർവീസുകൾ റദ്ദാക്കി. എട്ട് സർവീസുകൾ വൈകി. ഇൻഡിഗോ എയർലൈനിനെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. ഇൻഡിഗോയുടെ മൂന്ന് ഹൈദരാബാദ് സർവീസുകളും മൂന്ന് ബെംഗളൂരു സർവീസുകളും ഇവയുടെ മടക്കയാത്രയും, എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഒരു ബെംഗളൂരു സർവീസും റദ്ദാക്കി. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഒരു രാജ്യാന്തര സർവീസും ആകാശ എയറിന്റെ ഒരു ആഭ്യന്തര സർവീസും വൈകി. ഇൻഡിഗോയുടെ മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, കണ്ണൂർ, ചെന്നൈ, അഹമ്മദാബാദ് വിമാനങ്ങളും എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് വിമാനവും ആകാശ് എയറിന്റെ മുംബൈ വിമാനവുമാണ് നിലവിൽ വൈകിയിട്ടുള്ളത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9തിരുവനന്തപുരത്ത് നിന്നുള്ള നാല് സര്‍വീസുകളും ഇന്‍ഡിഗോ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. ബംഗളൂരു, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. എന്നാല്‍ തങ്ങള്‍ സുഗമമായി സര്‍വീസ് നടത്തുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു.
ഡല്‍ഹി, ബംഗളൂരു, കൊല്‍ക്കത്ത, പൂനെ, മുംബൈ വിമാനത്താവളങ്ങള്‍ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 23 വിമാനങ്ങള്‍ റദ്ദാക്കി. കൊച്ചി വിമാനത്താവളത്തിലും പ്രതിസന്ധി തുടരുകയാണ്. രാവിലെയോടെ പല വിമാനത്താവളങ്ങളിലും വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകിയതോടെ യാത്രക്കാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു.
മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ശരാശരി 51 മിനിറ്റ് കാലതാമസം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ഡല്‍ഹിയിലെ ഐജിഐ എയര്‍പോര്‍ട്ടിലെ സര്‍വീസുകള്‍ 40 മിനിറ്റോളം വൈകി. ഇന്‍ഡിഗോ 192 വിമാനസര്‍വീസുകള്‍ റദ്ദാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഇന്‍ഡിഗോ.
രാത്രി 8.55 ന് ബംഗളുരുവിലേക്കും 10.20 ന് ഹൈദരബാദിലേക്കും 10.45 ന് ചെന്നൈയിലേക്കും പോകുന്നതുള്‍പ്പടെ നാല് വിമാനങ്ങളാണ് റദ്ദാക്കിയത്. നാലും ആ നഗരങ്ങളില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷം തിരിച്ച് സര്‍വീസ് നടത്തേണ്ടുന്ന വിമാനങ്ങളാണ്. അവയൊന്നും തന്നെ അവിടെ നിന്ന് പുറപ്പെടാത്ത സാഹചര്യത്തിലാണ് സര്‍വീസ് റദ്ദാക്കിയതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.ആഗോളതലത്തിലുണ്ടായ തകരാർ റിയാദിലെ കിങ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ട്, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് എയർപോർട്ട്, ദമാമിലെ കിങ് ഫഹദ് എയർപോർട്ട് എന്നിവിടങ്ങളിൽ നിരവധി എയർ കാരിയറുകളുടെ ഓപ്പറേറ്റിങ് സംവിധാനങ്ങളെ ബാധിച്ചുവെന്ന് അധികൃതർ വെളിപ്പെടുത്തി.
വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് എയർ കാരിയറുമായി ആശയവിനിമയം നടത്തേണ്ടതാനെന്നും അറിയിച്ചിട്ടുണ്ട്.ഫ്ലൈറ്റ് സ്റ്റാറ്റസ് സ്ഥിരീകരിക്കുന്നതിന് എയർപോർട്ടിലേക്ക് പോകുന്നതിന് മുമ്പ് എയർ കാരിയറുമായി ആശയവിനിമയം നടത്തണം. എയർ കാരിയറുകളുമായി സഹകരിച്ച് ബദൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് പദ്ധതി സജീവമാക്കിയതായി വിമാനത്താവളങ്ങൾ വെള്ളിയാഴ്ച പ്രത്യേക പ്രസ്താവനകളിൽ കൂട്ടിച്ചേർത്തു.