ദുബായിൽ ഡേറ്റ് ചെയ്ത പുരുഷന്മാരുടെ ചിത്രങ്ങളും വ്യക്തിഗത വിവരങ്ങളും പങ്കിടാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന പുതിയ ഫേസ്ബുക്ക് ഗ്രൂപ്പ് രാജ്യത്തെ സ്വകാര്യതയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്നതാണെന്ന് നിയമവിദഗ്ധർ പറയുന്നു. ‘ആർ വി ഡേറ്റിംഗ് ദ സെയിം ഗയ് ഇൻ ദുബായിൽ’ എന്ന് പേരിൽ അടുത്തിടെ ആരംഭിച്ച ഗ്രൂപ്പിൽ ദിവസങ്ങൾക്കുള്ളിൽ 5,000 പേരാണ് അംഗങ്ങളായത്. ‘ഹൂസ് ഗയ് ഈസ് ഇറ്റ് എനിവേ’ എന്ന പേരിൽ സമാന ആശയത്തോടെ രണ്ട് വർഷം മുമ്പ് ആരംഭിച്ച ഗ്രൂപ്പിൽ നിന്നുള്ളവരാണ് പുതിയ ഗ്രൂപ്പിലും ചേർന്നിരിക്കുന്നവരിലധികവും. അതേസമയം ഈ ഗ്രൂപ്പിൽ ഡേറ്റ് ചെയ്ത പുരുഷനെ കുറിച്ചുള്ള സൂചനകൾ മാത്രമായിരുന്നു നൽകിയിരുന്നത്. “എനി ടീ?” എന്ന അടിക്കുറിപ്പോടെ സ്ത്രീകൾ പുരുഷന്മാരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നുണ്ട്. പുരുഷന്മാരെക്കുറിച്ചുള്ള സെൻസിറ്റീവ് വിവരങ്ങളും ‘മുന്നറിയിപ്പുകളും’ പങ്കിടാൻ മറ്റ് ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന തരത്തിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 അതേസമയം ഇത്തരം ഗ്രൂപ്പിൽ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ട ഒരു വ്യക്തി, തനിക്കെതിരെ നുണകളും വെറുപ്പുളവാക്കുന്ന സന്ദേശങ്ങളും പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും താൻ നേരിട്ട് പോലും കണ്ടിട്ടില്ലാത്ത പെൺകുട്ടികൾ തനിക്കെതിരായ ആരോപണങ്ങൾ ഉന്നയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. തന്നെ വ്യക്തിപരമായി മാത്രമല്ല, ഉപജീവനമാർഗത്തെയും കരിയറിനെയും ഇത് ബാധിച്ചെന്നും അദ്ദേഹം പരാതിപ്പെട്ടു.
തനിക്കെതിരെ മനഃപ്പൂർവ്വവും തെറ്റായതും അപകീർത്തികരവുമായ കമന്റുകൾ പോസ്റ്റ് ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും അപകീർത്തികരമായ അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്നത് നിയമപരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് നിയമോപദേശകനായ അഹമ്മദ് ഒഡെ പറഞ്ഞു. ‘ഇരട്ട-ഡേറ്റിംഗ്’ ആരോപിക്കപ്പെടുന്ന വ്യക്തികളെ അപകീർത്തിപ്പെടുത്താനും പരസ്യമായി വിമർശിക്കാനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് യുഎഇ മാനനഷ്ടത്തിൻ്റെയും സ്വകാര്യതാ നിയമങ്ങളുടെയും ലംഘനമാണെന്ന് ലീഗൽ കൺസൾട്ടൻസി സ്ഥാപനമായ സിഎംഐ ആൻഡ് കോയിലെ പ്രിൻസിപ്പൽ അസോസിയേറ്റ് പൂർവി അശ്വനി പറഞ്ഞു. ഇന്റർനെറ്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ആരെയെങ്കിലും അപമാനിക്കുകയോ ശിക്ഷിക്കുകയോ അവഹേളിക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും വരെ ചുമത്താം. 500,000 ദിർഹം വരെ പിഴയോ ഒരു വർഷമെങ്കിലും തടവോ ലഭിക്കുന്ന നിയമനടപടികൾ വരെ നേരിട്ടേക്കാമെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെട്ടു. അതേസമയം, ഗ്രൂപ്പിൽ അംഗമായ ചില സ്ത്രീകൾ ഗ്രൂപ്പിൻ്റെ വാട്ട്‌സ്ആപ്പ് വിപുലീകരണത്തിൽ ചേർന്നതിന് ശേഷം സംശയാസ്പദമായ ഉപഗ്രൂപ്പുകളിലേക്ക് ചേർക്കപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. ഗ്രൂപ്പിൽ പങ്കാളിയാകാൻ സൈൻ അപ്പ് ചെയ്തിട്ടില്ലെന്നാണ് ഒരു ഇറ്റാലിയൻ മാർക്കറ്റിംഗ് മാനേജർ പറയുന്നത്.