
വീണ്ടും കണ്ണീരിലാഴ്ത്തി!!! കുവൈറ്റിൽ നാലംഗ മലയാളി കുടുംബം തീപിടുത്തത്തിൽ മരിച്ചു, സംഭവം അവധി കഴിഞ്ഞെത്തി മണിക്കൂറുകൾക്കകം
നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് കുവൈറ്റിലെത്തിയ നാലംഗ മലയാളി കുടുംബം തീപിടുത്തത്തിൽ മരിച്ചു. അബ്ബാസിയയിൽ കുടുംബം താമസിക്കുന്ന ഫ്ലാറ്റിൽ ഇന്നലെ വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. പത്തനംതിട്ട തിരുവല്ല സ്വദേശികളായ മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം മക്കളായ ഐസക്, ഐറിൻ എന്നിവരാണ് തീപിടുത്തത്തിൽ മരിച്ചത്. എസിയിലെ വൈദ്യുതി തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. വിഷപ്പുക ശ്വസിച്ചാണ് മരിച്ചതെന്നും സൂചനയുണ്ട്. ഇന്നലെയാണ് കുടുംബം അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. മാത്യു റോയിടെർസ് കമ്പനിയിൽ ജീവനക്കാരനാണ്.ഭാര്യ ലിനി അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആണ്.മക്കളായ ഐസക്,ഐറിൻ എന്നിവർ ഭവൻസ് സ്കൂളിലെ വിദ്യാർത്ഥികളാണ്. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടകാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)