കൈകൊണ്ടെഴുതിയ ബോർഡിം​ഗ് പാസ്, സാമൂഹിക മാധ്യമങ്ങളിലാകെ വൈറൽ; സംഭവമിതാണ്

ആ​ഗോളതലത്തിൽ മൈക്രോസോഫ്റ്റി​ന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുണ്ടായ സാങ്കേതിക തടസത്തെ തുടർന്ന് വിവിധ സേവനങ്ങൾ തടസപ്പെട്ടിരുന്നു. ആയിരകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും പലതും വൈകി സർവീസ് നടത്തുകയുമാണ് ചെയ്തത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ചെക്ക് ഇൻ സേവനങ്ങൾ ഉൾപ്പെടെ തടസപ്പെട്ടിരുന്നു. ബദൽ മാർ​ഗമായി മാന്വലായാണ് പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ബോർഡിംഗ് പാസുകൾ കൈകൊണ്ട് എഴുതി നൽകിയതിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭൂതകാലത്തേക്കുള്ള മടങ്ങിപ്പോക്കെന്നായിരുന്നു പലരും ചിത്രങ്ങൾക്ക് കമ​ന്റ് ചെയ്തിരുന്നത്. ഈ ചിത്രങ്ങൾക്ക് വിമാനക്കമ്പനിയായ ഇൻഡി​ഗോയാണ് ഇപ്പോൾ പ്രതികരണവുമായി രം​ഗത്ത് എത്തിയിരിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

ഇൻഡിഗോ വിമാനടിക്കറ്റിൽ ബോർഡിം​ഗ് പാസ് എഴുതി നൽകിയതി​ന്റെ ചിത്രം അക്ഷയ് കോത്താരി എന്ന എക്‌സ് യൂസർ പങ്കുവെച്ചത് ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ചിത്രം വൈറലായതോടെയാണ് ഇൻഡി​ഗോ പ്രതികരണം അറിയിച്ചിരിക്കുന്നത്. ‘അപ്രതീക്ഷിതമായ തിരിച്ചടികൊണ്ടാണ് ബോർഡിംഗ് പാസ് എഴുതി നൽകേണ്ടിവന്നത്. ഈ ഐടി പ്രതിസന്ധിക്കിടെ ക്ഷമയോടെ സഹകരിച്ച യാത്രക്കാർക്ക് നന്ദിയറിയിക്കുന്നു. റെട്രോ വൈബുള്ള ബോർഡിംഗ്-പാസ് നിങ്ങളുടെ യാത്ര കൂടുതൽ അവിസ്മരണീയമാക്കിയിരിക്കുന്നു. ക്ലാസിക് ടച്ച് ആസ്വദിക്കുക, സുരക്ഷിതമായ യാത്ര നേരുന്നു’ എന്നായിരുന്നു ഇൻഡി​ഗോയുടെ ട്വീറ്റ്. സാങ്കേതിക തകരാർ ഏറ്റവുമധികം ബാധിച്ച മേഖലകളിലൊന്ന് വ്യോമയാനമാണ്. ചില വിമാനത്താവളങ്ങളിൽ ഡിസ്പ്ലേ ബോർഡുകൾ വരെ പ്രവർത്തിക്കാതായതോടെ വൈറ്റ് ബോർഡുകളിൽ വിമാന സർവ്വീസ് വിവരങ്ങൾ എഴുതേണ്ടി വന്നിരുന്നു. അമേരിക്കയിലും യുകെയിലും ഓസ്ട്രേലിയയിലുമാണ് വിമാന സർവീസുകളധികവും റദ്ദാക്കിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy