യുഎഇയിൽ പ്രതിഷേധ പ്രകടനം നടത്തി, നിരവധി പേർ പിടിയിൽ

യുഎഇയിൽ തെരുവുകളിൽ സംഘം ചേർന്ന് കലാപമുണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ബം​ഗ്ലാദേശ് പൗരന്മാർ അറസ്റ്റിലായി. പ്രതിഷേധക്കാർ ​ഗതാ​ഗതം തടസപ്പെടുത്തുകയും പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ഉടനടി അന്വേഷണത്തിന് ഉത്തരവിടുകയും പ്രതികളെ അടിയന്തരമായി വിചാരണ ചെയ്യുകയും ചെയ്തു. പ്രതികൾ പ്രതിഷേധ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്യുകയും വീഡിയോകൾ റെക്കോർഡ് ചെയ്ത് ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. പ്രതികൾ സ്വന്തം രാജ്യത്തെ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുകയും അശാന്തി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയും ചെയ്തു. കൂടാതെ നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്നതിൽ തടസ്സം സൃഷ്ടിക്കുക, ഗതാഗതം തടയുക, വ്യക്തികളെ അപകടപ്പെടുത്തുക, പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുക എന്നീ ലംഘനങ്ങളും നടത്തിയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ സംസ്ഥാന സുരക്ഷയ്ക്കും പൊതു ക്രമത്തിനും ഭീഷണിയാണെന്നും സംസ്ഥാനത്തിൻ്റെ താൽപ്പര്യങ്ങൾ അപകടത്തിലാക്കുമെന്നും അറ്റോർണി ജനറൽ കൗൺസിലർ ഡോ. ഹമദ് അൽ ഷംസിയുടെ നേതൃത്വത്തിലുള്ള പ്രോസിക്യൂഷൻ പറഞ്ഞു. രാജ്യത്ത് താമസിക്കുന്ന എല്ലാവരോടും രാജ്യത്തിൻ്റെ നിയമങ്ങൾ പാലിക്കണമെന്നും അത്തരം ആഹ്വാനങ്ങളിലും പ്രവൃത്തികളിലും ഏർപ്പെടരുതെന്നും അൽ ഷംസി അഭ്യർത്ഥിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

ബംഗ്ലാദേശിൽ അശാന്തി
കഴിഞ്ഞ 15 വർഷത്തിനിടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് ഷെയ്ഖ് ഹസീന സർക്കാർ കടന്നുപോകുന്നത്. ബം​ഗ്ലാദേശിലെ സിവിൽ സർവീസ് ജോലികൾക്കായുള്ള മുൻഗണനാ നിയമങ്ങൾ സർക്കാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ദിവസങ്ങളോളം രാജ്യത്തുടനീളമുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് വെള്ളിയാഴ്ച കർഫ്യൂ ഏർപ്പെടുത്തി. കൂടാതെ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. വിദ്യാർത്ഥി പ്രകടനക്കാരും പോലീസും തമ്മിലുള്ള ഈ ആഴ്‌ചയിലെ ഏറ്റുമുട്ടലിൽ കുറഞ്ഞത് 115 പേർ കൊല്ലപ്പെട്ടെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തിരുന്നു. 15 വർഷത്തെ ഭരണത്തിന് ശേഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സർക്കാരിന് ഇത് നിർണായക വെല്ലുവിളിയായി മാറിയിരിക്കുകയാണ്. സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ബംഗ്ലാദേശ് ടെലിവിഷൻ്റെ ധാക്ക ആസ്ഥാനം ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾക്ക് നേരെ പ്രതിഷേധക്കാർ ആക്രമണങ്ങൾ നടത്തിയെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച 104 പോലീസ് ഉദ്യോഗസ്ഥസ്ഥരും 30 പത്രപ്രവർത്തകരും ഉൾപ്പെടെ 700-ലധികം പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. രാജ്യത്തുടനീളമുള്ള സ്കൂളുകളും സർവകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ ഹസീനയുടെ സർക്കാർ ചൊവ്വാഴ്ച ഉത്തരവിട്ടു, നിരവധി നഗരങ്ങളിൽ സമാധാനക്രമം നിലനിർത്താൻ അർദ്ധസൈനിക ബോർഡർ ഗാർഡ് ബംഗ്ലാദേശ് സേനയെ വിന്യസിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy