മലയാള സിനിമാതാരം ആസിഫ് അലിക്ക് ആദരവും പിന്തുണയും അറിയിച്ച് ദുബായിലെ ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകി. ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേര് മാറ്റിയത്. നൗകയിൽ താരത്തിന്റെ പേരു പതിപ്പിച്ചു കഴിഞ്ഞു. രജിസ്ട്രേഷൻ ലൈസൻസിലും പേരു മാറ്റും. പ്രമുഖ സംഗീത സംവിധായകൻ രമേഷ് നാരായണന് അവാർഡ് നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം വളരെ പക്വമായി ആസിഫ് അലി കൈകാര്യം ചെയ്തെന്നും പല തരത്തിൽ വഷളായേക്കാമായിരുന്ന വിഷയത്തിൽ ആസിഫ് എല്ലാവർക്കും മാതൃകയായെന്നും ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു. വർഗീയവിദ്വേഷം വരെ അഴിച്ചുവിടാൻ ചിലർ ശ്രമിച്ചു. അത്തരം നീക്കങ്ങളെ ചിരിയോടെ നേരിടുകയും അത്തരം നിർണായകഘട്ടങ്ങളിൽ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് കാണിച്ചുതന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഡംബര നൗകയുടെ സംരംഭകർ പത്തനംതിട്ട സ്വദേശികളാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9