Posted By rosemary Posted On

ഫാൽക്കൺ സെൻസർ പ്രശ്നം പരിഹരിച്ചിട്ടും കേരളത്തിൽ നിന്ന് യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി

ആ​ഗോളത്തിലുണ്ടായിരുന്ന ഫാൽക്കൺ സെൻസർ പ്രശ്നം പരിഹരിച്ചിട്ടും കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി. രണ്ടാം ദിവസവും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവീസുകൾ വൈകുകയും റദ്ദാക്കുകയും ചെയ്തു. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ദമാം, ഷാർജ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സർവീസും ദമാമിൽ നിന്ന് ഇങ്ങോട്ടുള്ള സർവീസും റദ്ദാക്കി. മസ്കത്ത്, അബുദാബി, ദോഹ, റിയാദ്, തിരുവനന്തപുരം സെക്ടറിൽ ഇന്നലെ സർവീസ് മണിക്കൂറുകളോളം വൈകി. കൊച്ചിയിൽനിന്നുള്ള 9 സർവീസുകൾ ഇന്നലെയും റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള 2 ഇൻഡിഗോ സർവീസുകൾ മുടങ്ങി. കോഴിക്കോട് വിമാനത്താവളത്തിൽ സർവീസുകൾ സാധാരണ നിലയിൽ നടന്നു. സാങ്കേതിക തകരാറിനെ തുടർന്ന് യാത്രക്കാരുടെ ചെക്ക്–ഇൻ, ബോർഡിങ് പാസ് ഇഷ്യു, ബാഗേജ് ടാഗ് ഇഷ്യൂ എല്ലാം മാനുവലായി ചെയ്തതോടെ വെള്ളിയാഴ്ച സർവീസുകൾ വൈകിയിരുന്നു. അതി​ന്റെ തുടർച്ചയായാണ്, ഇന്നലെയും സർവീസുകളിൽ കാലതാമസം നേരിട്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *