Posted By rosemary Posted On

സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം; ചികിത്സയിലായിരുന്ന 14 വയസ്സുകാരൻ മരിച്ചു

മലപ്പുറത്ത് നിപ ബാധിച്ച പതിനാലുകാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാംപിൾ ഫലം ഇന്നലെ പോസിറ്റീവ് ആയിരുന്നു. കുട്ടി വെ​ന്റിലേറ്ററിലായിരുന്നു. കേരളത്തിലെ 24–ാമത്തെ നിപ്പ മരണമാണ്. കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ട 214 പേർ നിരീക്ഷണത്തിലാണ്. ഹൈറിസ്ക് വിഭാ​ഗത്തിലുള്ള 60 പേരുടെ സാമ്പിളുകൾ പരിശോധിക്കും. സമ്പർക്കത്തിലേർപ്പെട്ടെന്ന് സംശയിക്കുന്ന 2 കുട്ടികളെ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റിയിട്ടുണ്ട്. പതിനാലുകാരന് 10നാണ് പനി ബാധിച്ചത്. പിന്നീട് 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയതോടെ മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ റീജനൽ വൈറസ് റിസർച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയിലും (വിആർഡിഎൽ), തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലും പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലും സ്രവം പരിശോധിച്ചു. നിപ സംശയത്തെ തുടർന്ന് ഇന്നലെ പുലർച്ചെ തന്നെ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് നടത്തിയിരുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *