യുഎഇയിൽ ഡീസൽ ടാങ്കർ കാറുമായി കൂട്ടിയിടിച്ച് മൂന്ന് സഹോദരങ്ങൾ മരിച്ചു

ഡീസൽ ടാങ്കർ കാറിൽ കൂട്ടിയിടിച്ച് മൂന്ന് സഹോദരങ്ങൾ മരിച്ചു. ഞായറാഴ്ച ഫുജൈറയിലുണ്ടായ വാഹനാപകടത്തിലാണ് സഹോദരങ്ങൾ മരിച്ചത്. അപകടത്തിൽ മറ്റ് നാല് പേർക്ക് പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫുജൈറയിലെ ദിബ്ബ ഗോബ് റോഡിൽ ഡീസൽ ടാങ്കറും സ്വകാര്യ കാറും കൂട്ടിയിടിച്ചാണ് ദാരുണമായ സംഭവം നടന്നത്. അപകടത്തെ തുടർന്ന് മരിച്ച മൂന്ന് കുട്ടികളുടെ പേരുകൾ ഫുജൈറ സെമിത്തേരി അഫയേഴ്സ് ഓഫീസ് അറിയിച്ചു. അഹമ്മദ് മുഹമ്മദ് അലി സയീദ് അൽ യമാഹി (1 വയസ്സ്), ഈദ് മുഹമ്മദ് അലി സഈദ് അൽ യമാഹി (5 വയസ്സ്), മീര മുഹമ്മദ് അലി സയീദ് അൽ യമാഹി (8 വയസ്സ്) എന്നിവരാണ് മൂന്ന് സഹോദരങ്ങൾ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy