ദുബായ് ബസ് സർവ്വീസുകളുടെ എണ്ണം കൂട്ടുന്നു

പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ശക്തിപ്പെടുത്താൻ ഒരുങ്ങി ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ ​ടി ​എ). ഇതിൻ്റെ ഭാ​ഗമായി വിവിധ വലുപ്പത്തിലുള്ള 636 പുതിയ ബസുകൾ വാങ്ങുന്നതിനുള്ള കരാർ നൽകിയിട്ടുണ്ട്. 450 സി​റ്റി ബ​സു​ക​ൾ, 146 ഡ​ബിൾ ഡ​ക്ക​ർ ബ​സു​ക​ൾ, 40 ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. കു​റ​ഞ്ഞ കാ​ർ​ബ​ൺ പു​റ​ന്ത​ള്ളു​ന്ന യൂ​റോ 6 സ്​​പെ​സി​ഫി​ക്കേ​ഷ​നോ​ട്​ കൂ​ടി​യ ബ​സു​ക​ളാ​ണ്​ വാ​ങ്ങു​ന്ന​ത്​. നി​ശ്ച​യ ദാ​ർ​ഢ്യ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ എ​ളു​പ്പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലു​ള്ള ലോ ​ഫ്ലോ​ർ ബ​സു​ക​ളാ​ണ്​ നി​ര​ത്തി​ലെ​ത്തു​ക. വൈ​ഫൈ സേ​വ​ന​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ൺ റീ​ചാ​ർ​ജി​ങ്​ പോ​യ​ൻറു​ക​ൾ, യാ​ത്ര സു​ഖ​ക​ര​മാ​ക്കു​ന്ന രീ​തി​യി​ലു​ള്ള സീ​റ്റ്​ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ പു​തി​യ ബ​സു​ക​ളു​ടെ സ​വി​ശേ​ഷ​ത​യാ​ണ്. ഈ വർഷം അവസനത്തോടെയും അടുത്ത വർഷത്തിൻ്റെ തുടക്കത്തിലും ബസുകൾ നിരത്തിൽ എത്തിക്കുമെന്നാണ് സൂചന. 2025 ഓ​ടെ കാ​ർ​ബ​ൺ മു​ക്ത​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തെ പി​ന്തു​ണ​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ബ​സി​ൻറെ രൂ​പ​ക​ൽ​പ​ന​യും നി​ർ​മാ​ണ​വും. ​കൂ​ടാ​തെ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക ന​ഗ​ര​മാ​യി ദു​ബൈ​യെ മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​ഖ്യാ​പി​ച്ച ഡി33 ​അ​ജ​ണ്ട​യെ പി​ന്തു​ണ​ക്കു​ന്ന​താ​ണ്​ തീ​രു​മാ​ന​മെ​ന്ന് ആർ.ടി.എ ബോർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മ​താ​ർ അ​ൽ താ​യ​ർ പറഞ്ഞു.

ദുബായ് നിവാസികളുടെ പൊതു​ ​ഗതാ​ഗത സംവിധാനങ്ങളുടെ ഉപയോ​ഗം 2030ഓ​ടെ 25 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ കൂ​ടു​ത​ൽ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​ത്. ജ​ന​സാ​ന്ദ്ര​ത​യു​ള്ള ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പു​തി​യ ജി​ല്ല​ക​ളി​ലും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക്​ അ​നു​സ​രി​ച്ച്​ ഉപയോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലു​ള്ള സ​വി​ശേ​ഷ​ത​ക​ളാ​ണ്​ ബ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തുന്നത്. കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​നും ബസുകൾ​ക്ക്​ ക​ഴി​യും. ന​ഗ​ര-​പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളി​​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ വെ​ഹി​ക്കിൾ കാ​റ്റ​ഗ​റി ക്ലാ​സ്​ 11 വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ്​ പു​തി​യ ബ​സു​ക​ൾ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy