യുഎഇയിൽ കലാപമുണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ച ബംഗ്ലാദേശികൾക്ക് ശിക്ഷ വിധിച്ച് അധികൃതർ. ബംഗ്ലാദേശിൽ നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎഇയിൽ കൂട്ടംകൂടി പ്രതിഷേധിച്ച ബംഗ്ലാദേശ് പൗരന്മാർക്കാണ് അബുദാബി ഫെഡറൽ അപ്പീൽ കോടതി ശിക്ഷ വിധിച്ചത്. മൂന്ന് ബംഗ്ലാദേശ് പൗരന്മാർക്ക് ജീവപര്യന്തം തടവും 54 പേർക്ക് ജയിൽ ശിക്ഷയുമാണ് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. 53 പേർക്ക് 10 വർഷം തടവും നാടുകടത്തലും ഒരാൾക്ക് 11 വർഷം തടവും നാടുകടത്തലുമാണ് ശിക്ഷ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സ്വന്തം രാജ്യത്തെ സർക്കാരിനെ സമ്മർദത്തിലാക്കാൻ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും കലാപത്തിന് പ്രേരിപ്പിച്ചതിനുമാണ് മൂന്ന് പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പൊതുസ്ഥലത്ത് അനുവാദമില്ലാതെ കൂട്ടം കൂടുക, മാതൃരാജ്യത്തിനെതിരെ യുഎഇയിൽ പ്രതിഷേധിക്കുക, സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പെരുമാറുക, ക്രമസമാധാനം നശിപ്പിക്കുക, മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കുക, മറ്റുള്ളവർക്ക് അപകടവും പരുക്കും ഉണ്ടാക്കുക, മറ്റുള്ളവരുടെ അവകാശം ഹനിക്കുക, ഗതാഗതം തടസ്സപ്പെടുത്തുക, സ്വകാര്യ – പൊതു സ്വത്തുക്കൾ നശിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Home
living in uae
യുഎഇയിലെ കലാപശ്രമം; മൂന്ന് ബംഗ്ലാദേശികൾക്ക് ജീവപര്യന്തവും, 54 പേർക്ക് തടവും നാടുകടത്തലും