യുഎഇയിലേക്ക് സന്ദർശക വിസയിലെത്തുന്നവർക്ക് വിസാ നടപടിക്രമങ്ങൾക്കൊപ്പം ആരോഗ്യ ഇൻഷുറൻസ് കൂടി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി). ഐസിപി വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഹെൽത്ത് ഇൻഷുറൻസ് കൂടി ലഭ്യമാകുന്ന തരത്തിലുള്ള പദ്ധതി നടപ്പാക്കുമെന്ന് ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖലീൽ പറഞ്ഞു. പ്രമുഖ ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള ഇൻഷുറൻസ് പാക്കേജുകൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തും. അതിൽ നിന്നും സന്ദർശക വിസ യാത്രക്കാർക്ക് താത്പര്യമുള്ള സ്കീമുകൾ തെരഞ്ഞെടുക്കാം. നിലവിൽ സന്ദർശക വിസ ലഭിച്ച ശേഷം അംഗീകൃത സ്വകാര്യ ഇൻഷുറൻസ് സേവന ദാതാക്കളിൽ നിന്നുള്ള ഇൻഷുറൻസ് എടുത്ത രേഖ ഇമിഗ്രേഷൻ ക്ലിയറൻസ് സമയത്ത് ഹാജരാക്കിയാൽ മതി. എന്നാൽ പുതിയ പദ്ധതി പ്രകാരം വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ ഔദ്യേഗികമായി ഇൻഷുറൻസ് സർട്ടിഫിക്കറ്റ് കൂടി ലഭ്യമാവും. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അടിയന്തര ഘട്ടങ്ങളിൽ സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9