ആഗോള തലത്തിലുണ്ടായ സാങ്കേതിക തകരാറിൽ വിമാന സർവീസുകൾ വൈകിയതുമൂലം ദുരിതത്തിലായ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ സൗദിയിലെ വിമാനങ്ങൾ ബാധ്യസ്ഥർ. സൗദി അറേബ്യയിലെ നിയമപ്രകാരം, ആറ് മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനയാത്രക്കാർക്ക് 750 റിയാൽ അഥവാ 16,000 രൂപ വരെ നഷ്ട പരിഹാരവും ഭക്ഷണവും ഹോട്ടൽ താമസ സൗകര്യവും നൽകണം. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ സാങ്കേതിക തകരാർ ചില വിമാന സർവീസുകളെ ബാധിച്ചെന്നും സർവീസുകൾ വൈകിയെന്നും സൗദിയിൽ പ്രവർത്തിക്കുന്ന ഫ്ലൈനാസ് വ്യക്തമാക്കിയിരുന്നു. സൗദി എയർലൈൻസിന്റെ സർവീസുകൾ വൈകിയിട്ടില്ല. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ(ഗാക) ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായിട്ടുള്ള നഷ്ടപരിഹാരത്തിന് യാത്രക്കാർക്ക് അർഹതയുണ്ടെന്ന് എയർലൈനുകൾ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 2023 നവംബർ 20-ന് സൗദിയിൽ പ്രാബല്യത്തിലായ നിയമപ്രകാരം, വിമാനം പുറപ്പെടാൻ രണ്ട് മണിക്കൂറിൽ കൂടുതൽ വൈകിയാൽ, യാതൊരു തരത്തിലുള്ള ഫീസും കുറയ്ക്കാതെ യാത്രക്കാർക്ക് വിമാനകമ്പനിയുമായുള്ള ടിക്കറ്റ് കരാർ അവസാനിപ്പിക്കാനും ടിക്കറ്റ് മൂല്യത്തിന്റെ തുകയുടെ റീഫണ്ട് നേടാനും വ്യവസ്ഥയുണ്ട്. വിമാനത്തിന്റെ കാലതാമസം 5 മണിക്കൂറിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പക്ഷം വിമാനം പറക്കുന്നത് റദ്ദാക്കിയതായി കണക്കാക്കുകയും യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുമുണ്ടെന്നും രാജ്യത്തെ നിയമം വ്യക്തമാക്കുന്നു. വിമാനം 6 മണിക്കൂറോ അതിൽ കൂടുതലോ വൈകിയാൽ വിമാനകമ്പനിയിൽ നിന്നും ഹോട്ടൽ താമസവും, അവിടേക്ക് പോകുവാനും തിരികെ വിമാനത്താവളത്തിലേക്കു മടങ്ങിവരാനുള്ള യാത്രാ സൗകര്യം ആവശ്യപ്പെടാനും യാത്രക്കാരന് അവകാശമുണ്ട്. അതേസമയം വിമാനം റദ്ദാക്കുകയാണെങ്കിൽ ക്യാൻസലേഷൻ അറിയിപ്പ് യാത്രക്കാരന് നൽകുന്ന കാലയളവ് അനുസരിച്ച് സാമ്പത്തിക നഷ്ടപരിഹാരം ടിക്കറ്റ് വിലയുടെ 150% വരെ കൂടും. അതിൻപ്രകാരം നഷ്ടപരിഹാരം നൽകണമെന്നാണ് സൗദിയിലെ നിയമം. ആഗോള സാങ്കേതിക തകരാറിൽ രാജ്യത്തെ വിമാന കമ്പനികൾ വിമാന സർവീസുകളൊന്നും തന്നെ റദ്ദാക്കിയിട്ടില്ല. ഫ്ലൈനാസ് വിമാന സർവീസിൽ മാത്രമാണ് കാലതാമസമുണ്ടായത്.
Home
news
6 മണിക്കൂറിൽ കൂടുതൽ വിമാനം വൈകിയാൽ യാത്രക്കാരന് 16000 രൂപ വരെ നഷ്ടപരിഹാരം; അറിയാം ഈ ഗൾഫ് രാജ്യത്തെ യാത്ര നിയമം