മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനപ്രകാരം, സ്വർണം, വെള്ളി, പ്ലാറ്റിനം വില കുറയും. കസ്റ്റംസ് തിരുവ 6 ശതമാനം കുറച്ചെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ലെതർ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും. സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ നികുതിയിളവ് നൽകും. മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെയുള്ള മൂന്ന് ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കും. ക്യാൻസർ ചികിത്സയ്ക്ക് ആവശ്യമായ 3 മരുന്നുകളുടെ കസ്റ്റംസ് തിരുവ ഒഴിവാക്കി. മൊബൈൽ ഫോൺ ചാർജറുകൾ എന്നിവയുടെ വില കുറയും. അമോണിയം നൈട്രേറ്റിന് വില കുറയും. 20 ധാതുക്കളുടെ കസ്റ്റംസ് തിരുവ കുറച്ചു. കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന വിനിമയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കും. അതേസമയം പ്ലാസ്റ്റിക്കിൻ്റെ കസ്റ്റംസ് തിരുവ കൂട്ടും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും. എക്സ്റേ ടൂബുകൾക്കും മെഷീനുകൾക്കും വില കൂടും. നികുതിദായകരിൽ മൂന്നിൽ 2 പേരും പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചു. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ലെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ അറിയിച്ചു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9