
യുഎഇയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ തട്ടിപ്പ്, പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
യുഎഇയിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ ഫോൺ വിളിച്ച് ഇരയിൽ നിന്ന് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. ഫോണിലൂടെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് കബളിപ്പിച്ച് ബാങ്ക് വിവരങ്ങളും പാസ് വേഡും കൈക്കലാക്കിയെന്നും ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തെന്നുമാണ് കേസ്. പ്രതിയെ പ്രോസിക്യൂഷനിലേക്കും പിന്നീട് കോടതിയിലേക്കും റഫർ ചെയ്തു. 55,000 ദിർഹം നഷ്ടപരിഹാരമായി നൽകണമെന്ന് ഇര കോടതിയിൽ അപേക്ഷ നൽകി. ഇതിന് പുറമെ കോടതി ചെലവുകളും നൽകണമെന്ന് ഇരയാവശ്യപ്പെട്ടു. 38,131 ദിർഹം ഇരയ്ക്ക് തിരികെ നൽകാനും 4,000 ദിർഹം പിഴ ഒടുക്കാനുമാണ് പ്രതിക്കെതിരെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)