
മയക്കുമരുന്ന് വിൽപ്പനയിൽ പിടിയിലായ യുഎഇയിലെ ഡോക്ടർ ചില്ലറക്കാരനല്ല, വിശദാംശങ്ങൾ
അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ദുബായിൽ ഡോക്ടറായ മലയാളി യുവാവ് പിടിയിൽ. വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലാവുന്നത്. ദുബായിൽ സ്വന്തമായി ആയുർവേദ ചികിത്സാകേന്ദ്രം നടത്തുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി അൻവർ ഷായാണ് പിടിയിലായത്. മൈസൂർ – പൊന്നാനി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യവേ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് ബസിലെ യാത്രക്കാരെ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് അഞ്ച് ലക്ഷം രൂപ വില വരുന്ന മെത്താംഫിറ്റമിനുമായി അൻവർ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് ചില്ലറവിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്നു. 5 മാസം മുമ്പ് വിവാഹാവശ്യത്തിനാണ് ഇയാൾ നാട്ടിലെത്തിയത്. വിദേശത്തും ഇയാൾ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ട്. ലഹരികടത്ത് സംഘത്തിലെ കൂടുതൽ പേർക്കായി അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)