
നേപ്പാൾ വിമാനാപകടം; 18 മൃതദേഹങ്ങൾ കണ്ടെടുത്തു, രക്ഷപെട്ടത് പൈലറ്റ് മാത്രം
നേപ്പാളിലെ വിമാനത്താവളവിൽ പറന്നുയരുന്നതിനിടെ വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ പൈലറ്റ് ഒഴികെയുള്ള 18 പേരും മരിച്ചു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൈലറ്റിനെ ആശുപത്രയിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് നടത്തുന്നതിനിടെ ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്ന് വീണത്. ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് ജീവനക്കാരും സൗര്യ എയർലൈൻസിലെ 17 ജീവനക്കാരും അടങ്ങുന്ന യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകട കാരണം ഇനിയും വ്യക്തമല്ല. കഠ്മണ്ഡുവിൽ നിന്ന് പൊഖ്രയിലേക്ക് സർവ്വീസ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വിമാനത്തിൽ തീ ആളിപടർന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)