
പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക് യാത്ര ചെയ്യാം; എന്നാൽ…
പ്രവാസികൾക്ക് ആശ്വാസമായി ഒമാൻറെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. കേരളത്തിലേക്ക് ഉൾപ്പടെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. ഇതിനായി കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ പ്രഖ്യാപിച്ചു. ക്രിസ്മസിന് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസമാകുന്ന ഓഫറുകളാണ് സലാം എയർ പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര രാജ്യാന്തര സെക്ടറുകളിലേക്ക് 19 ഒമാനി റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. മസ്‌കത്ത്, സലാല സെക്ടറുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട സർവ്വീസുകളിൽ ഓഫർ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്.
- മസ്‌കത്തിൽ നിന്ന് സലാല, ദുകം, ഫുജൈറ, ദുബായ്, ലാഹോർ, കറാച്ചി, മുൾട്ടാൻ, പെഷവാർ, സിയാൽകോട്ട്, ഇസ്‌ലാമാബാദ്, ശിറാസ് സെക്ടറുകളിലേക്ക് 19 റിയാലിന് ടിക്കറ്റ് ലഭിക്കും.
- കേരളത്തിലെ കോഴിക്കോട്ടേക്കും ഇന്ത്യയിലെ മറ്റു സെക്ടറുകളായ ഡൽഹി, ജയ്പൂർ ലക്‌നൗ എന്നിവിടങ്ങളിലേക്കും 25 റിയാലാണ് ടിക്കറ്റ് നിരക്ക്.
- സെപ്തംബർ 15നും ഡിസംബർ 15നും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
- ഈ മാസം 31ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും നിബന്ധനയുണ്ട്.
- അതേസമയം, ഓഫർ നിരക്കിൽ ഏഴ് കിലോ ഹാൻഡ് ലഗേജ് മാത്രമാകും അനുവദിക്കുക. കൂടുതൽ ബാഗേജിന് അധികം തുക നൽകണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)