യുഎഇയിൽ നിന്ന് ഇന്ത്യൻ നഗരമായ ബെംഗളൂരുവിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് ബജറ്റ് കാരിയറായ എയർ ഇന്ത്യ എക്സ്പ്രസ്. ബെംഗളൂരു-അബുദാബി ഫ്ലൈറ്റ് സർവീസാണ് പുതുതായി ആരംഭിച്ചത്. ഇതോടെ അയോധ്യ, ബാഗ്‌ഡോഗ്ര, ഭുവനേശ്വർ, ചെന്നൈ, ഗോവ, ഗുവാഹത്തി, ഗ്വാളിയോർ, ഹൈദരാബാദ്, ഇൻഡോർ, ജയ്പൂർ, കൊൽക്കത്ത, ലഖ്‌നൗ, പൂനെ, റാഞ്ചി, വാരണാസി, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ളവർക്ക് യുഎഇ തലസ്ഥാനത്തേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാം. 200-ലധികം പ്രതിവാര ഫ്ലൈറ്റുകൾ ഉള്ള ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഏറ്റവും വലിയ സ്റ്റേഷനാണ്. അബുദാബിയിൽ നിന്ന് ബെംഗളൂരു, കണ്ണൂർ, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ട് വിമാന സർവീസുകൾ നടത്തുന്നുണ്ട്. ഇത് 17 ഇന്ത്യൻ നഗരങ്ങളെ അബുദാബിയിലേക്ക് ഒറ്റത്തവണ യാത്രാമാർഗത്തിലൂടെ ബന്ധിപ്പിക്കുന്നു. അബുദാബിയിൽ നിന്നും മംഗലാപുരം, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് അടുത്ത മാസം മുതൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9