Posted By rosemary Posted On

വിമാനയാത്രകൾ കൂടുതൽ സുഖപ്രദമാക്കാൻ സംസ്ഥാനത്തെ വിമാനത്താവളത്തിൽ മിതമായ നിരക്കിൽ താമസസൗകര്യം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് താമസിക്കാൻ ട്രാൻസിറ്റ് ലോഞ്ച് ഒരുങ്ങുന്നു. ലോഞ്ചിൽ നാല് മണിക്കൂർ മുതൽ നിങ്ങളുടെ സൗകര്യം അനുസരിച്ച് റൂം എടുക്കാം. 42 മുറികളും 5 കോൺഫറൻസ് ഹാളുകളും 4 സ്വീറ്റ് റൂമുകളും അടങ്ങുന്ന ലോഞ്ച് 42 കോടി മുടക്കിയാണ് നിർമിച്ചിരിക്കുന്നത്. പഴയ ആഭ്യന്തര ടെർമിനലിന്റെ അറൈവൽ ഏരിയയിലാണ് ആധുനിക സൗകര്യങ്ങളും ഇ​ന്റീരിയറുമായി ട്രാൻസിറ്റ് ലോഞ്ച് നിർമിച്ചിരിക്കുന്നത്. എയർപോർട്ടിനുള്ളിൽ തന്നെ ബിസിനസ് മീറ്റിങ്ങിനുള്ള സൗകര്യവുമുണ്ട്. ഇതിന് പുറമെ ബാർ, ജിം, സ്പാ, റസ്റ്റോറ​ന്റ് തുടങ്ങിയവയെല്ലാമുണ്ടായിരിക്കും. ഇവയുടെ നടത്തിപ്പ് പ്രൊഫഷണൽ ഏജൻസികൾക്കായിരിക്കും. അടുത്ത മാസം പകുതിയോടെ ലോഞ്ച് ഉദ്ഘാടനം ചെയ്യും. ഹോട്ടലുകളിൽ ഒരു ദിവസത്തെ മുഴുവൻ വാടക കൊടുക്കുന്നതിന് പകരം യാത്രക്കാർക്ക് തങ്ങളുടെ സമയത്തിന് അനുസരിച്ച് താമസമൊരുക്കാൻ ലോഞ്ച് സ​ഹായകരമാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

നവംബറിൽ 112 മുറിയുള്ള ‘ താജ് സിയാൽ ’ ഹോട്ടൽ കൂടി തുറക്കുന്നതോടെ നോൺ എയ്റോ പ്രൊജക്ടിലൂടെയുള്ള വരുമാനം വർധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ വിമാനങ്ങളുടെ ഓപ്പറേഷനും പാർക്കിങ് ഫീസുമുൾപ്പെടെ സിയാലിന്റെ വരുമാനത്തിൽ 60 ശതമാനവും എയ്റോ പ്രോജക്ടിൽ നിന്നാണ് വരുന്നത്. ട്രാൻസിറ്റ് ലോഞ്ച്, താജ് ഹോട്ടൽ, ഗോൾഫ് റിസോർട്ട്, കമേഴ്സ്യൽ ഏരിയ വികസന പദ്ധതികൾ എന്നിവ വരുന്നതോടെ നോൺ എയ്റോ പദ്ധതികളിൽ നിന്നുള്ള വരുമാനം 50 ശതമാനമെങ്കിലുമാക്കാൻ കഴിയും. യൂസർ ഫീസുൾപ്പെടെയുള്ള നിരക്കുകൾ കുറയ്ക്കാനും ലാൻഡിങ് ഫീസിൽ ഇളവു നൽകാനും ഇത്തരം വരുമാന നേട്ടങ്ങൾക്കാകും. ഭാവിയിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കാനും ഇത് സഹായകമാകും. ഒരു കോടിയിലേറെ യാത്രക്കാരാണ് ആഭ്യന്തര–രാജ്യാന്തര ടെർമിനലുകൾ വഴി കഴിഞ്ഞ വർഷം യാത്ര ചെയ്തത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *