അവധിക്കാലത്ത് വർക്ക് ഫ്രം ഹോം ജോലികൾ ചെയ്യാനാണ് യുഎഇ നിവാസികൾ ഇഷ്ടപ്പെടുന്നത്. ലോകത്ത് ഇഷ്ടമുള്ളിടത്തേക്കെല്ലാം സഞ്ചരിക്കാനും സൗകര്യമനുസരിച്ച് പ്രവർത്തിക്കാനും വിദൂര ജോലികൾക്ക് സാധിക്കുമെന്നതിനാൽ താമസക്കാരിലധികവും ഇത്തരം ജോലികൾ തെരഞ്ഞെടുക്കുന്നു. ഈ പ്രവണത ജോലിസ്ഥലത്തെ ഫ്ലെക്സിബിലിറ്റിക്ക് ആക്കം കൂട്ടുന്നു. രാജ്യത്തെ കമ്പനികൾ ഫ്ലെക്സിബിലിറ്റി നൽകുന്നതിനാൽ, വിദൂരമായി ജോലി ചെയ്യുമ്പോൾ ആളുകൾക്ക് അവധിയെടുക്കാൻ ഇത് അനുവദിക്കുന്നു. പലരും തണുപ്പുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്ന് മുസാഫിർ.കോം സിഇഒ രഹീഷ് ബാബു പറഞ്ഞു. ഈ കാലഘട്ടത്തിൽ 35 വയസിന് താഴെയുള്ള യുവസംരംഭകരിലും ഈ പ്രവണതകൾ കാണുന്നുണ്ടെന്ന് യുഎഇ ആസ്ഥാനമായുള്ള ടൂർസ് ആൻ്റ് ഇവൻ്റ് ഏജൻസിയായ വായാക് ഉടമ വഫ യഹ്യ പറഞ്ഞു. “ജോലിയെ അവധിക്കാലവുമായി സംയോജിപ്പിക്കുന്നതിലൂടെ, വ്യക്തികൾക്ക് പുതിയ ലക്ഷ്യസ്ഥാനങ്ങൾ പര്യവേക്ഷണം ചെയ്യാനും കൂടുതൽ യാത്ര ചെയ്യാനും അവരുടെ തൊഴിൽ പ്രതിബദ്ധതകൾ നിറവേറ്റിക്കൊണ്ട് പുനരുജ്ജീവിപ്പിക്കാനും കഴിയും. ലൊക്കേഷൻ അനുസരിച്ച്, ഈ യാത്രകൾക്ക് ആഴ്ചയിൽ 3,500 ദിർഹം മുതൽ 6,000 ദിർഹം വരെ ചിലവാകും.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
ദുബായ് ആസ്ഥാനമായി ജോലി ചെയ്യുന്ന മുഹമ്മദ് നദീം സോഫ്‌റ്റ്‌വെയർ പ്രോഗ്രാമറാണ്. എല്ലാ വർഷവും വേനൽക്കാലത്ത് അവധിയെടുത്ത് വിദേശരാജ്യങ്ങൾ സന്ദർശിക്കാറുണ്ട്. ഈ വർഷം റഷ്യയിലാണെന്നും കഴിഞ്ഞ വർഷം രണ്ട് മാസത്തോളം ഇറ്റലിയിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിദൂരത്തിരുന്നും ജോലി ചെയ്യാമെന്നതിനാൽ എവിടെയിരുന്നു ജോലി ചെയ്യുന്നുവെന്നത് പ്രശ്നമുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം അവധിയാഘോഷിക്കാൻ ഋഷികേശിലെത്തിയിരിക്കുകയാണ് അനുരൂപ മുഖർജി. ഒരു വെൽനസ് റിട്രീറ്റിൽ സമയം ചെലവഴിക്കാനാണ് അനുരൂപ ഇഷ്ടപ്പെടുന്നത്. പ്രകൃതിചികിത്സയും യോഗയും ഡിറ്റോക്സും ഉള്ള ഒരു വെൽനസ് റിസോർട്ടിലാണ് അനുരൂപ അവധിയാഘോഷിക്കുന്നത്. വിസ ആവശ്യകതകളും ജീവിതച്ചെലവ് സൂചികയും പ്രധാന ഘടകങ്ങളാണെന്ന് വഫ പറഞ്ഞു. “വിസ-ഫ്രീ അല്ലെങ്കിൽ വിസ-ഓൺ-അറൈവൽ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങൾക്കാണ് പലരും മുൻഗണന നൽകുന്നത്. ജോലിക്കിടയിൽ ഇത്തരം യാത്ര നൽകുന്നത് മാനസികാരോഗ്യത്തിന് പ്രധാനമാണ്. സർവേ പ്രകാരം, വിദൂര തൊഴിലാളികളിൽ 60% വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ജോലി ചെയ്യുമ്പോൾ മെച്ചപ്പെട്ട മാനസികാരോഗ്യം റിപ്പോർട്ട് ചെയ്തു. വ്യത്യസ്ത സംസ്കാരങ്ങളും ജീവിതരീതികളും അനുഭവിച്ചറിയുന്നതും ഒരു പ്രധാന ആകർഷണമാണ്.