വേനൽക്കാല അവധിക്കായി വിദേശത്തേക്കോ പ്രിയപ്പെട്ടവരുടെ അടുത്തേക്കോ യാത്ര തിരിക്കുന്നവർ തങ്ങളുടെ യാത്രാ വിവരങ്ങളും ഫോട്ടോകളും ഓൺലൈനിൽ പങ്കിടരുതെന്ന് നിർദേശം. യുഎഇയിലെ പല കമ്മ്യൂണിറ്റി മാനേജ്‌മെൻ്റ് ബോഡികളും അവധിക്ക് പോകുന്നവരോടും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളോടും വിപുലീകൃത അവധിക്ക് പുറപ്പെടുന്നതിന് മുമ്പ് ഉചിതമായ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് നിർദേശിച്ചു. ‘യാത്രയ്ക്ക് മുമ്പുള്ള ഗാർഹിക സുരക്ഷാ നടപടികളുടെ’ ഭാഗമായി അവ നടപ്പിലാക്കാണമെന്ന് ഇമാർ പ്രോപ്പർട്ടീസ് ഉൾപ്പെടെയുള്ളവർ നിർദേശിച്ചു. ഇതിനുപുറമെ കമ്മ്യൂണിറ്റി പ്രവേശന കവാടങ്ങളിൽ അവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വീട് പൂട്ടി യാത്രയ്ക്ക് ഇറങ്ങുമ്പോൾ വാതിലുകളെല്ലാം കൃത്യമായി അടച്ചിട്ടുണ്ടെന്നും വെള്ളം ചോർച്ചയില്ലെന്ന് ഉറപ്പാക്കുകയും വേണം. കൂടാതെ നിങ്ങൾ രാജ്യത്തിന് പുറത്തേക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ ഒരു ജോഡി താക്കോൽ നിങ്ങൾക്ക് വിശ്വസ്തരായ വ്യക്തിയെ ഏൽപ്പിക്കുന്നത് നല്ലതാണ്. അടിയന്തര സാഹചര്യമുണ്ടായാൽ അവർക്ക് നിങ്ങളുടെ അപ്പാർട്ട്മെൻ്റോ വില്ലയോ തുറക്കാൻ സഹായകരമാകും. കൂടാതെ ക്യാമറ സ്ഥാപിക്കുന്നതും സ്‌മാർട്ട് ഹോം സെക്യൂരിറ്റി സംവിധാനങ്ങൾ ഉപയോഗിക്കുന്നതുമെല്ലാം സുരക്ഷാ നടപടികൾ ശക്തമാക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
സോഷ്യൽ മീഡിയ യാത്രാ പോസ്റ്റുകൾക്കെതിരെ മുന്നറിയിപ്പ്
യാത്രാ വിവരങ്ങളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനെതിരെ യുഎഇ പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രാ പ്ലാനുകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്ത ശേഷം യുഎഇയിലെ താമസക്കാരൻ കൊള്ളയടിക്കപ്പെട്ട സംഭവം ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയത്. പ്രിയപ്പെട്ടവരുമായി അവധിക്കാല അനുഭവങ്ങൾ പങ്കിടാനുള്ള ആഗ്രഹം പലർക്കും ഉണ്ടാകും. എന്നാൽ സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കിടുന്നത് ചിലപ്പോൾ അപകടത്തിന് കാരണമാകും. വ്യത്യസ്‌ത ലൊക്കേഷനിൽ നിന്ന് പതിവായി പോസ്‌റ്റുചെയ്യുന്നത് ഒരാൾ വീട്ടിലില്ല എന്ന് സൂചിപ്പിക്കുന്ന ഒരു പാറ്റേൺ സൃഷ്‌ടിക്കാൻ കഴിയും. ദുരുദ്ദേശ്യത്തോടെ സോഷ്യൽ മീഡിയയെ നിരീക്ഷിക്കുന്ന വ്യക്തികൾ ഈ സാഹചര്യങ്ങൾ ചൂഷണം ചെയ്തേക്കാം.
ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്കായി ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചർ ഉപയോഗിക്കുക
ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റു ചെയ്യുമ്പോൾ, ഈ അപ്‌ഡേറ്റുകൾ ആരൊക്കെ കാണണമെന്ന് പരിമിതപ്പെടുത്തുന്നതിനും അവ തിരഞ്ഞെടുത്ത ഗ്രൂപ്പിലേക്ക് മാത്രം പങ്കിടുന്നതിനും സ്റ്റോറികൾക്കായി അതിൻ്റെ ക്ലോസ് ഫ്രണ്ട്സ് ഫീച്ചർ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പോസ്റ്റു ചെയ്യുന്നത് മനഃപൂർവം വൈകിപ്പിക്കുക
ബിസിനസ് ബേയിൽ താമസിക്കുന്ന സിറിയൻ പ്രവാസിയായ ലീൻ ഹാഫർ ദുബായ് സുരക്ഷിത നഗരമാണെന്ന് ഉറപ്പാക്കുന്നുണ്ടെങ്കിലും പലപ്പോഴും യാത്രാ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് യാത്ര കഴിഞ്ഞെത്തിയ ശേഷമായിരിക്കുമെന്ന് പറയുന്നു. അതേസമയം യാത്രയ്ക്കിടയിലെ കുടുംബത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ടെന്ന് അൽ ഗദീർ നിവാസിയായ ഷൈലോ കാനുവൽ ലിം പറഞ്ഞു. എന്നാൽ ലൊക്കേഷനും സമയദൈർഘ്യവും പോലുള്ള വിവരങ്ങൾ വ്യക്തമാക്കാറില്ലെന്നും എപ്പോഴാണ് മടങ്ങിയെത്തുകയെന്നതും പരാമർശിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.