
യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകാനിരിക്കെ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു
സന്ദർശനവിസയിൽ ദുബായിലെത്തിയ മലയാളി താമസ സ്ഥലത്ത് മരണപ്പെട്ടു. വടകര മംഗലാട് സ്വദേശി പരേതനായ തേറത്ത് കുഞ്ഞബ്ദുള്ളയുടെയും സഫിയയുടേയും മകൻ അഫ്നാസാണ് (39 ) മരിച്ചത്. ഇന്നലെ ജൂലൈ 26 ന് വൈകീട്ട് 4 മണിക്ക് ദുബായിലെ താമസ സ്ഥലത്ത് വെച്ചായിരുന്നു മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. ഇന്നലത്തെ രാത്രിയിലുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകീട്ടുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കളും കെഎംസിസി പ്രവർത്തകരും അറിയിച്ചു. ഭാര്യ പേരാമ്പ്രയിലെ നേരമ്പാട്ടിൽ ഇമ്പിച്ചി ആലിഹാജിയുടെ മകൾ അശിദത്ത്, മക്കൾ ഹയിറ,ഹൈറിക്ക്. സഹോദരി തസ്നിമ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)