യുഎഇയിലെ കാലാവസ്ഥയിൽ മാറ്റം വരുന്നു. എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറയുന്നതനുസരിച്ച്, സുഹൈൽ എന്ന നക്ഷത്രത്തിൻ്റെ ഉദയത്തിന് ഇനി ഒരു മാസമേ ഉള്ളൂ. പ്രാദേശിക നാടോടിക്കഥകളിൽ, സുഹൈൽ നക്ഷത്രത്തിൻ്റെ ഉദയം തീവ്രമായ വേനൽച്ചൂടിൻ്റെ അവസാനത്തെയും കൂടുതൽ സുഖകരമായ കാലാവസ്ഥയുടെ തുടക്കത്തെയും അടയാളപ്പെടുത്തുന്നതാണ്. സാധാരണഗതിയിൽ ഓഗസ്റ്റ് രണ്ടാം പകുതിയിലാണ് നക്ഷത്രം കാണുക. നക്ഷത്രമുദിക്കുന്നയുടനെ താപനില താഴുകയില്ല. ഏകദേശം 70 മുതൽ 80 ദിവസം വരെ എടുക്കും താപനില കുറയാൻ. സുഹൈൽ നക്ഷത്രത്തിൻ്റെ ഉദയം ഒരു പ്രതീക്ഷ നൽകുന്ന സൂചനയാണ്. എന്നിരുന്നാലും നിലവിലെ താപനില ഉയർന്ന് തന്നെ നിൽക്കുന്നതിനാൽ യുഎഇയിലെ താമസക്കാർ ജാഗ്രത പുലർത്തേണ്ടത് ആവശ്യമാണ്. വെയിലത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Home
living in uae
യുഎഇയിലെ താമസക്കാർക്ക് ആശ്വസിക്കാം, കാലാവസ്ഥയിൽ ഇതാ മാറ്റം വരുന്നു…